മാട്ടൂൽ : മടക്കര മുസ്ലിം യൂത്ത് ലീഗ് & ഹരിതചന്ദ്രികയും ചേർന്ന് 7 ആം വാർഡിൽ ഈആനത്തുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്രസയുടെ പിറക് വശത്തായി സോളാർ ലൈറ്റ് സ്ഥാപിച്ചു.
ലൈറ്റ് സ്ഥാപിച്ചതോട് കൂടി അതുവഴി രാത്രി മദ്രസയിലേക്ക് വരുന്ന വിദ്യാർത്ഥികൾക്കും പ്രദേശ വാസികൾക്കും വളരെ ആശ്വാസമായിരിക്കുകയാണ്.
ഇതിന് മുമ്പ് ഇലക്ട്രിക് പോസ്റ്റ് ഇല്ലാത്ത മടക്കരയുടെ പല ഭാഗങ്ങളിലായി മൂന്ന് ഘട്ടങ്ങളിലായി മുസ്ലിം യൂത്ത് ലീഗ്, ഹരിത ചന്ദ്രികയും ചേർന്ന് സോളാർ ലൈറ്റ് സ്ഥാപിച്ചിരുന്നു….