തൃശൂർ : വിയ്യൂര് സെന്ട്രല് ജയിലില് തടവില് കഴിയുന്ന മകന് നല്കാന് കഞ്ചാവുമായി വന്ന അമ്മയെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കാട്ടാക്കട വീര്ണകാവ് പന്നിയോട് കുന്നില് വീട്ടില് ബിജുവിന്റെ ഭാര്യ ലതയെയാണ് (45) കോലഴി എക്സൈസ് റേഞ്ച് ഇന്സ്പെക്ടര് കെ.വി.നിധിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കാപ്പ നിയമ പ്രകാരം ജയിലില് കഴിയുന്ന ഹരികൃഷ്ണന് കഞ്ചാവ് നല്കാന് ലത വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് എക്സൈസ് നടത്തിയ നിരീക്ഷണത്തിലാണ് ലതയുടെ ഹാന്ഡ് ബാഗില് നിന്ന് കഞ്ചാവ് പിടികൂടിയത്. ഇവരില്നിന്ന് 80 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു