തളിപ്പറമ്പ് (truevisionnews.com) മുയ്യത്ത് വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം . എട്ട് പേർക്കെതിരെ കേസ്.
കുറുമാത്തൂർ മുയ്യം കടുംങ്ങന്റത്ത് ഹൗസില്‍ അബ്ദു(57)വിന്റെ വീട്ടിലാണ് അതിക്രമിച്ചു കയറി ആക്രമിച്ചത്.
പുളിപ്പറമ്ബ് പൂമംഗലോരത്ത് പുതിയപുരയില്‍ റിഷാൻ പി വി(24), പുളിപ്പറമ്ബ് തിരുവോത്ത് ഹൗസില്‍ അങ്കിത് എംവി(27), പുളിപ്പറമ്ബ് സുബി മഹലില്‍ ശ്യാമില്‍ സി(27), താഹിറസില്‍ മുഹമ്മദ് റമീസ് പി വി(36), പെട്രോള്‍ ഹൈസ്കൂള്‍ റോഡില്‍ കുതിരുമ്മല്‍ ഹൗസില്‍ സുജിൻ കെ(24), ചവനപ്പുഴ ഫിഫ മഹലില്‍ മുഹമ്മദ് സിനാൻ എ പി(27), പുളിപ്പറമ്ബ് എപി ഹൗസില്‍ മുഹമ്മദ് ഷബീർ (27), പുളിമ്ബറമ്ബ് ചിറയില്‍ ഹൗസില്‍ മുഹമ്മദ് ജഫ്രീൻ സി(27) എന്നിവർക്കെതിരെയാണ് തളിപ്പറമ്ബ് പോലീസ് കേസെടുത്തത്.
അബ്ദുവിന്റെ മക്കളോടുള്ള മുൻവിരോദം കാരണം മാരക ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി അബ്ദുവിന്റെ മകനായ മഹ്ഷൂക്കിനെ കുത്താൻ ശ്രമിച്ചു .
പിടിച്ചുവലിച്ച് മുറ്റത്തിട്ട് കത്തിയാള് കൊണ്ട് കൊത്താൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ച മറ്റൊരു മകൻ മിദ്ലാജ്, അളിയൻ കരീം എന്നിവരെ ഇടിക്കട്ട, കത്തി തുടങ്ങിയവ കൊണ്ട് ആക്രമിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.