ഹൃദയാഘാതത്തെ തുടർന്ന് 19-ാം വയസില്‍ ബോഡിബിള്‍ഡർക്ക് ദാരുണാന്ത്യം. ബ്രസീലുകാരനായ മാത്യൂസ് പാവ്ലക്കിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ അഞ്ചുവർഷമായി ബോഡിബിള്‍ഡിംഗ് രംഗത്തുള്ളയാളാണ് മാത്യൂസ്. ശരീരഭാരം അമിതമായ കൗമാരക്കാരനില്‍ നിന്ന് ബോഡിബിള്‍ഡറായ യുവാവിലേക്കുള്ള മാത്യൂസിന്റെ യാത്ര അതിശയകരമായിരുന്നു.
2019ലാണ് ബോഡിബിള്‍ഡിംഗ് ആരംഭിക്കുന്നത്. സതേണ്‍ ബ്രസീലിലാണ് ഇയാള്‍ പതിവായി മത്സരിച്ചിരുന്നത്. 10 തവണ വിവിധ മത്സരങ്ങളില്‍ ടൈറ്റില്‍ നേടിയിട്ടുണ്ട്. തന്റെ ട്രാൻസ്ഫർമേഷൻ വീഡിയോ മാത്യൂസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
പാവ്‌ലക്കിന്റെ അകാല മരണം ആരോഗ്യപ്രശ്‌നങ്ങള്‍ ഉയർത്തുന്ന അനാബോളിക് സ്റ്റിറോയിഡുകളുടെ പങ്കിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായി.
പ്രകടനം മെച്ചപ്പെടുത്തുന്ന മരുന്നുകളുടെ ഉപയോഗം അദ്ദേഹത്തിന്റെ ഹൃദയാഘാതത്തിന് കാരണമായിരിക്കാമെന്ന് സൂചിപ്പിക്കുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെയുള്ള യുവാവിന്റെ ശരീരഘടനയിലെ മാറ്റം ഉയർത്തിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വാദങ്ങള്‍ ഉയർത്തിയത്.