1947 ഏപ്രിൽ 26-ന് മദ്രാസിൽ ചേർന്ന ജമാഅത്തെ ഇസ്ലാമിയുടെ ദക്ഷിണേന്ത്യൻ സമ്മേളനത്തിന്റെ സമാപനത്തിൽ അന്നത്തെ അമീറായിരുന്ന സയ്യിദ് അബുൽ അഅ്ലാ മൗദൂദി ഇന്ത്യൻ മുസ്ലിംകളെ അഭിമുഖീകരിച്ച് സാരവത്തായൊരു പ്രഭാഷണം നിർവഹിക്കുകയുണ്ടായി.
വിഭജനം എന്ന സ്വാതന്ത്ര്യത്തിന്റെ പടിവാതിൽക്കൽ നിന്ന് പാകിസ്താൻ വാങ്ങിപ്പോയ ശേഷം ഇന്ത്യയിൽ അവശേഷിക്കുന്ന മുസ്ലിംകൾ
നേരിടാനിരിക്കുന്ന സ്ഥിതിവിശേഷങ്ങൾ വിശകലനം ചെയ്ത് നടത്തിയ ആ പ്രസംഗം പ്രവചനപ്രധാനമായിരുന്നു എന്നു പറയാം.
മതത്തെ ദുരുപയോഗം ചെയ്ത് സാമുദായിക ദേശീയതക്കു വേണ്ടി രാജ്യത്ത് ഭൂരിപക്ഷവും ന്യൂനപക്ഷവും ചേരിതിരിഞ്ഞ് വാദിച്ചപ്പോൾ രണ്ടിനെതിരെയും അതിശക്തമായി തൂലിക ചലിപ്പിച്ചയാളായിരുന്നു മൗദൂദി.
ഇന്ത്യാവിഭജനത്തെ അതിന്റെ അവസാനനിമിഷംവരെ എതിർത്തുപോന്നു അദ്ദേഹം. ഒടുവിൽ ഇന്ത്യ
യിലെ രാഷ്ട്രീയനേതൃത്വം അതിനു വഴങ്ങുമെന്നു വന്നപ്പോൾ വരുംവരായ്കകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി വിഭജനത്തിന്റെ കെടുതികളുടെ രൂക്ഷത എങ്ങനെ കുറച്ചുകൊണ്ടുവരാം എന്നായിരുന്നു മൗദൂദിയുടെ ചിന്ത.
വിഭജനത്തെ നാക്കുകൊണ്ട്
എതിർത്തവർ ഒടുവിൽ ഇന്ത്യയുടെ ആരാച്ചാർ മാരാകുകയും ആ ദുഃസ്ഥിതിയിൽ മനംനൊന്ത ഇസ്ലാമികപണ്ഡിതന്മാർ പോലും മൗനത്തിന്റെ വല്മീകത്തിലൊതുങ്ങുകയോ, ഗത്യന്തരമില്ലാതെ മനഃസംഘർഷം ഉള്ളിലൊതുക്കി നാടിന്റെ ഒഴുക്കിനു വഴങ്ങുകയോ ചെയ്തപ്പോൾ പരസ്പരം മുറിച്ചുമാറ്റുന്ന ഇന്ത്യാരാജ്യത്തിന്റെ ഇരുഭാഗത്തും ഓടിനടന്ന് മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മുസ്ലിംകൾക്ക് ഇസ്ലാമിന്റെ
അടിത്തറയിൽ നിന്നുകൊണ്ടുള്ള പുതിയ മാർഗനിർദേശങ്ങൾ സമർപ്പിക്കുകയായിരുന്നു മൗദൂദി.
വിഭജനത്തിനു ഇന്ത്യ വഴങ്ങിക്കഴിഞ്ഞിരിക്കെ, വേറിട്ടുപോകുന്ന ഹിന്ദു, മുസ്ലിം ഇന്ത്യകളിലെ മുസ്ലിംകളുടെയും ഇസ്ലാമികപ്രവർത്തകരുടെയും നയവും നിലപാടും എന്തായിരിക്കണമെന്ന് 1947-ൽ പഞ്ചാബിലെ പഠാൻകോട്ടും മദ്രാസിലും ചേർന്ന യോഗങ്ങളിൽ മൗദൂദി വെവ്വേറെ വിശദീകരിച്ചു.
മുസ്ലിം ഭൂരിപക്ഷ രാഷ്ട്രത്തിൽ സ്വീകരിക്കേണ്ട സമീപനമായിരുന്നു പഠാൻകോട്ട് പ്രഭാഷണത്തിന്റെ ഉള്ളടക്കമെങ്കിൽ ഹിന്ദു ഭൂരിപക്ഷ രാഷ്ട്രത്തിൽ മുസ്ലിം ന്യൂനപക്ഷവും ജമാഅത്തെ ഇസ്ലാമിയും സ്വീകരിക്കേണ്ട നിലപാടുകളായിരുന്നു മദ്രാസ്സംഗത്തിന്റെ കാതൽ
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യൻ മുസ്ലിംകൾക്ക് സംഭവിച്ച പിഴവുകളെന്തായിരുന്നുവെന്ന് വിശകലനം ചെയ്ത അദ്ദേഹം അതിന് വിഭജനാനന്തര ഇന്ത്യയിൽ അവർ നൽകേണ്ടിവരുന്ന വിലയെന്താകുമെന്നു മുൻകൂട്ടി പറഞ്ഞുവെച്ചു.
പഠാൻകോട്ട് സമ്മേളനത്തിൽ ഭൗതിക ജനാധിപത്യത്തിനു പകരം ഇസ്ലാമിക ജനായത്തത്തെ, പിറവികൊള്ളുന്ന മുസ്ലിം രാഷ്ട്രത്തിനു പരിചയപ്പെടുത്തുകയായിരുന്നു മൗദൂദി.
എന്നാൽ, ഭൂരിപക്ഷത്തെ മാത്രം ആധാരമാക്കുന്ന ഭൗതിക ജനാധിപത്യം എങ്ങനെയാണ് രാജ്യത്തിന് വിനയായി മാറുകയെന്ന് അന്നുവരെ ഇന്ത്യക്ക് അകത്തും പുറത്തും നിലനിന്ന ജനാധിപത്യ പരീക്ഷണങ്ങളുടെ അനുഭവത്തിൽനിന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു മദ്രാസ് പ്രഭാഷണത്തിൽ.
വിഭജനത്തിന്റെ കാളിമയിൽ നിറംമങ്ങിയ സ്വാതന്ത്ര്യത്തിന്റെ പുലർച്ചെ കളിൽ കത്തുന്ന കൽക്കത്തയുടെയും ദൽഹിയുടെയും പ്രാന്തങ്ങളിലിരുന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി രാജ്യത്തിന്റെ ഭാവി സംബന്ധിച്ച് നടത്തിയ നിരീക്ഷണങ്ങളെ ഇതിനോട് ചേർത്തുവെക്കാവുന്നതാണ്.
വിഭജനത്തിനുശേഷം സ്വന്തം പ്രസ്ഥാനം ഇന്ത്യയിൽ ഏതുവഴി തേടണം എന്നതു സംബന്ധിച്ച് ചില മാർഗനിർദേശങ്ങൾ സയ്യിദ് മൗദൂദി സമർപ്പിച്ചു.
അടുത്ത അഞ്ചുവർഷത്തേക്ക് അടിയന്തരസ്വഭാവത്തിലുള്ള നാലിന പരിപാടി ജമാഅത്തിനു മുന്നിൽ അവതരിപ്പിച്ച മൗദൂദി, തുടർന്നുള്ള ഘട്ടങ്ങളിൽ മാറിവരുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി തീരുമാനമെടുക്കാൻ നിർദേശിക്കുകയായിരുന്നു.
1930-കൾ മുതൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെയും മുസ്ലിംലീഗിന്റെയും ലൈനിനെ എതിർത്തുപോന്ന അദ്ദേഹം പിൽക്കാല അനുഭവങ്ങൾ തന്റെ നിലപാടിനെ സാധൂകരിക്കുകയായിരുന്നുവെന്ന് ഈ പ്രഭാഷണത്തിൽ സൂചിപ്പിക്കുന്നു.
*മുസ്ലിംകളുടെ ഭാവിപരിപാടി*
സയ്യിദ് അബുൽ അഅ്ലാ മൗദൂദി
ഇന്ത്യയുടെ ചരിത്രത്തിലെ അതിസങ്കീർണമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടം ഇന്ത്യയുടെ പൗരന്മാർക്ക് എന്ന പോലെ
നമ്മുടെ ഈ പ്രസ്ഥാനത്തിനും വിധിനിർണായകമാണ്.
അതിനാൽ ഈ സന്ദർഭത്തിൽ നമ്മുടെ പ്രവർത്തനലക്ഷ്യം, രാഷ്ട്രീയ അന്തരീക്ഷം, അതിന്റെ ഗതിവിഗതികൾ, നമ്മുടെ കർമമാർഗം എന്നിവ സസൂക്ഷ്മം വിലയിരുത്തുകയും വർത്തമാനത്തിലും ഭാവിയിലും നാം സ്വീകരിക്കുന്ന പ്രവർത്തനശൈലി അകക്കണ്ണു കൊണ്ടു
തന്നെ ഓരോ പ്രവർത്തകനും കുറിച്ചെടുക്കുകയും വേണം.
നമ്മുടെ ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം, തെളിവാക്കിൽ പറഞ്ഞാൽ, ഇസ്ലാം
എന്ന നേരായ ജീവിതരീതിയെ വൈയക്തികവും സാമൂഹികവുമായ തലങ്ങളിൽ പ്രയോഗവത്കരിക്കുകയാണ്.
നമ്മുടെ വാക്കും പ്രവൃത്തിയും അതിന്റെ നേർ പ്രകടനം ആയിരിക്കണം. ഈ ജീവിതരീതിയാണ് മനുഷ്യന് ക്ഷേമവും മോക്ഷവും പ്രദാനം ചെയ്യുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കണം.
അടിമുടി ഈ ജീവിതരീതിയിൽ അധിഷ്ഠിതമായ ഇസ്ലാമികവ്യവസ്ഥയെ നിലവിലെ അധാർമിക വ്യവസ്ഥകൾക്ക് പകരം വെക്കാൻ പരിശ്രമിക്കണം.
ലോകം മുഴുക്കെ, മുഴുവൻ ജനങ്ങൾക്കിടയിലും നാം നടത്തേണ്ട പ്രവർത്തനമാണിത്. എന്നാൽ സ്വാഭാവികമായും നമ്മുടെ പ്രഥമ കർമമണ്ഡലം നാം ജനിച്ചുവളർന്ന മണ്ണുതന്നെയാണ്.
ഏതുഭാഷയും ജീവിതരീതിയുമാണോ നാം നമ്മുടേതായി സ്വീകരിച്ചിരിക്കുന്നത്, ഏതു ജനവിഭാഗത്തിന്റെ മനോഘടനയുമായാണോ നാം താദാത്മ്യം പ്രാപിച്ചിരിക്കുന്നത്, ഏതു സമൂഹവുമായാണോ നമുക്ക് ജന്മബന്ധമുള്ളത് അവിടം തന്നെയാണ് നമ്മുടെ കർമഭൂമി.
പ്രവാചകന്മാർക്കുപോലും അല്ലാഹു കർമമണ്ഡലമായി നിശ്ചയിച്ചത് സ്വന്തം
ദേശമാണ്. തങ്ങളുടെ സന്ദേശം മുഴുലോകത്തിനു വേണ്ടിയായിരുന്നെങ്കിലും, ദേശക്കാർ പുറന്തള്ളാതിരിക്കുകയും ദൗത്യനിർവഹണത്തിൽ മുഷിപ്പ് അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നിടത്തോളം, സ്വന്തം കർമഭൂമി വിട്ട് മറ്റെവിടെയെങ്കിലും പോകാൻ പ്രവാചകന്മാർക്ക് അനുമതി ലഭിച്ചില്ല.
അതിനാൽ നമ്മുടെ ഈ സംഘടനയുടെ
പ്രവർത്തനരംഗം ദൈവം നമ്മുടെ ശാന്തിക്കായി കനിഞ്ഞുനൽകിയ ഈ രാജ്യംതന്നെയാണ്.
ഇന്ത്യ മുഴുവൻ ജമാഅത്തിന്റെ കർമമണ്ഡലമായിരിക്കും. പ്രാദേശിക
അംഗങ്ങളുടെ കർമരംഗം സ്വന്തം പ്രദേശമായിരിക്കും.
നഗരത്തിലും ഗ്രാമങ്ങളിലുമുള്ള പ്രവർത്തകർ അവരവരുടെ തട്ടകങ്ങളിലായിരിക്കും പ്രവർത്തിക്കുക.
നമ്മുടെ മുഴുവൻ പ്രവർത്തകരും പൂർണസ്വാതന്ത്യത്തോടെ സ്വന്തം കർമഭൂമിയിൽ സാമൂഹികസംസ്കരണ വിപ്ലവപ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കും.
ഒരു നിലക്കും ജീവിതം സാധ്യമല്ലാതായിത്തീരുകയും ഇസ്ലാമികപ്രബോധനത്തിന് ഒരു സാധ്യതയും അവശേഷിക്കാതാവുകയും ചെയ്യുന്നതുവരെ ആരും നമ്മുടെ ഈ സ്വന്തം നാടു വിട്ടുപോകാൻ പാടില്ല.
വരും നാളുകളിൽ നിങ്ങൾ പലായനത്തിന്റെ (ഹിജ്റയുടെ) വർത്തമാനങ്ങൾ കേൾക്കാനിടവരും.
ഊരുവിലക്കുകൾ കണ്ട്, അല്ലെങ്കിൽ
സ്വയം മെനഞ്ഞ ഭാവനാവിലാസങ്ങളിൽ ചകിതരായി നിങ്ങളിൽ പലരും പതറിടങ്ങും.
എന്നാൽ നിങ്ങൾ ഉയർത്തിപ്പിടിച്ച ദൗത്യം നിങ്ങളോടാവശ്യപ്പെടുന്നത്, സ്വദേശത്ത് നിലയുറപ്പിച്ച് പ്രസ്ഥാനത്തെ വിജയിപ്പിച്ചെടുക്കാനാണ്.
ധീരന്മാരായ കപ്പിത്താന്മാരായിരിക്കണം നിങ്ങൾ, അവസാനനിമിഷം വരെ സ്വന്തം യാനപാത്രത്തെ രക്ഷിച്ചെടുക്കാൻ കിണഞ്ഞ് ശ്രമിക്കുകയും മുങ്ങുന്ന പേടകത്തിൽനിന്ന് ഏറ്റവുമൊടുവിൽ പുറത്തുകടക്കുകയും ചെയ്യുന്ന കപ്പിത്താന്മാർ.
നിങ്ങൾ വിശ്വാസമർപ്പിച്ച ജീവിതലക്ഷ്യം നിങ്ങളോടാവശ്യപ്പെടുന്നത്, ജീവിക്കുന്ന നാട്ടിലെ ജീവിതവ്യവസ്ഥയെ മാറ്റിപ്പണിയാനും നേർവഴിക്കു നയിക്കാനും കൊണ്ടുപിടിച്ചു ശ്രമിക്കാനാണ്.
സ്വന്തം നാട്ടിനോട് നിങ്ങൾക്ക് ബാധ്യതയുണ്ട്. അതിന്റെ സാമൂഹികജീവിതത്തിൽ അള്ളിപ്പിടിച്ച് അഴുക്കുകൾ ദൂരെക്കളയാൻ നിങ്ങളുടെ മുഴുവൻ ശക്തിയും വിനിയോഗിക്കേണ്ടതുണ്ട്.
ഏതു സന്മാർഗമാണോ നിങ്ങൾ നെഞ്ചേറ്റിയിരിക്കുന്നത്, അതിന്റെ
പ്രയോജനം ആദ്യം സ്വദേശത്തുകാർക്ക് ലഭ്യമാകേണ്ടതുണ്ട്.
നമ്മുടെ പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഇന്ത്യയിൽ ഇപ്പോൾ രൂപപ്പെട്ടുവരുന്ന അന്തരീക്ഷം നമുക്ക് നിരാശ പകരുന്നതാണ്. ഈ മനഃപ്രയാസം നിങ്ങളെയെല്ലാം അലട്ടുന്നുണ്ടെന്ന് എനിക്കറിയാം.
രാജ്യത്തെ വിവിധ സമുദായങ്ങൾ സ്വാർഥതയുടെ ഇരകളായിത്തീർന്നിരിക്കുന്നു. ദേശീയതാഭ്രാന്ത് മൂത്തു മൂത്ത് അവർ കാലികളെപ്പോലും നാണിപ്പിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു.
സാമുദായിക വടംവലികൾ യുദ്ധത്തിന്റെയും യുദ്ധം കാടത്തത്തിന്റെയും രൗദ്രഭാവം പൂണ്ടിരിക്കുന്നു.
നേരത്തേ ഓരോ വിഭാഗവും മറ്റുള്ളവരെ വാദത്തിൽ തോൽപിക്കാൻ മൽസരിക്കുകയായിരുന്നു. എന്നാൽ ഇന്നിപ്പോൾ ഓരോരുത്തരും അപരരുടെ പേരും ചൂരും തേച്ചുമായ്ചുകളയാനുള്ള വാശിയിലാണ്.
സ്വാർഥദേശീയതയുടെ പകയും വിദ്വേഷവും കുത്തിക്കയറ്റുന്ന നേതാക്കളും പത്രപ്രവർത്തകരുമാണ് അവരുടെ വഴികാട്ടികൾ.
ദേശീയതാൽപര്യങ്ങളുടെ പേരിൽ നീതിയും ധർമവുമെല്ലാം അവർ കാറ്റിൽ പറത്തുന്നു.
ധാർമികതക്ക് അവരുടെ മനസ്സിൽ ഒരു സ്ഥാനവുമില്ല. എല്ലാ സദാചാരമൂല്യങ്ങളും
ദേശീയതക്ക് പണയപ്പെടുത്തിയിരിക്കുന്നു.
ദേശീയതാല്പര്യങ്ങൾക്ക് ഇണങ്ങുമെങ്കിൽ നുണ, വഞ്ചന, അക്രമം, സങ്കുചിതത്വം, നിർദയ തുടങ്ങി ലോകം പരക്കെ തിന്മയായി അംഗീകരിച്ചതെന്തും അവർക്ക് ഉത്തമ ഗുണങ്ങളായിരിക്കും.
നീതി, വിശ്വസ്തത, കാരുണ്യം, മാന്യത, മനുഷ്യത്വം തുടങ്ങിയ ഉത്തമ ഗുണങ്ങളെന്തും ദേശീയ, സമുദായതാൽപര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ തിന്മയായേ അവർ ഗണിക്കുകയുള്ളൂ.
ഈ സാഹചര്യത്തിൽ ദേശീയതകളെ അവഗണിച്ച് മാനവികതയെ അഭിമുഖീകരിക്കുന്ന, സാമുദായികതാൽപര്യങ്ങൾ കൈയൊഴിച്ച് നിസ്വാർഥമായ ധാർമികമൂല്യങ്ങൾക്കുവേണ്ടി വാദിക്കുന്ന, സാമുദായിക സങ്കുചിതത്വത്തിന് അതീതമായി സാർവലൗകിക നീതി സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടിയുള്ള
പ്രവർത്തനം ഏറെ ദുഷ്കരമായിരിക്കും.
ദേശീയതയുടെ മത്തുപിടിച്ച ഇക്കാലത്ത്
അത്തരമൊരു ശബ്ദത്തിന് ഹിന്ദുവോ മുസ്ലിമോ ചെവിതരില്ല.
മുസ്ലിംകൾ ഇങ്ങനെ പറയും: ഞങ്ങളുടെ സമുദായത്തിലെ ആൾക്കാരാണ് നിങ്ങൾ. അതിനാൽ
സമുദായത്തിന്റെ കൊടിപിടിച്ച് സാമുദായികപോരാട്ടത്തിന് നിങ്ങൾ ഇറങ്ങിത്തിരിക്കേണ്ടതായിരുന്നു.
എന്നാൽ നിങ്ങൾ വേറിട്ടുനിന്ന് മതധാർമികമൂല്യങ്ങൾ പ്രഘോഷിക്കുന്നു. നിങ്ങൾ ഇങ്ങനെ ഒച്ചവെക്കുന്നത് സാമുദായികശക്തിയെ ദുർബലമാക്കുകയും സമുദായതാൽപര്യങ്ങളെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഞങ്ങൾ നിങ്ങളെ സമുദായ ശത്രുക്കളായി ഗണിക്കുന്നു. ഇസ്ലാമിനു വേണ്ടിയാണ് ഞങ്ങൾ സാമുദായികമായ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്നത്, അതേ ഇസ്ലാമിലേക്കാണ് നിങ്ങൾ ക്ഷണിക്കുന്നത് എങ്കിലും ഞങ്ങൾക്ക് നിങ്ങളെ അംഗീകരിക്കാനാവില്ല.
മറുഭാഗത്ത് ഹിന്ദുക്കളെ സമീപിച്ചാൽ പ്രതികരണം ഇപ്രകാരമായിരിക്കും: ഈയാളുകൾ പറയുന്നതൊക്കെ ശരിതന്നെ. എന്നാൽ അത് അണ്ണാക്കുതൊടാതെ വിഴുങ്ങാനാവില്ല. കാരണം, ഇവരുടെ സമുദായത്തിൽ പെട്ടവരുമായാണല്ലോ നാം ഏറ്റുമുട്ടു
ന്നത്. ഇവരുടെ ഈ വേലയും മുസ്ലിം ദേശീയതയെ വളർത്താനുള്ള മറ്റൊരു വഴിയാവില്ലെന്ന് ആരുകണ്ടു!
ഏറെ ധൈര്യവും സ്ഥൈര്യവും ആവശ്യമായിവരുന്ന സാഹചര്യം ദീർഘകാലം തുടർന്നുകൊള്ളണമെന്നില്ല. സ്ഥിതിഗതികൾ മാറിവരാം. ഈ സന്ദർഭത്തിൽ ഇഛാശക്തിയും സൽസ്വഭാവവും പുലർത്തുന്നതായിരിക്കണം നിങ്ങളുടെ പ്രവർത്തനശൈലി, ചാഞ്ചാടുന്നവർക്കൊപ്പം നിങ്ങൾ ആടിയുലയരുത്.
വിഡ്ഢികളുടെ എതിർപ്പിനെ നിങ്ങൾ വിലമതിക്കരുത്. ശത്രുമിത്ര വിവേചനം അവശേഷിക്കാത്ത,ചിത്തഭ്രമത്തിൽ പെട്ട് നല്ലതും ചീത്തയും വകതിരിക്കാത്ത ആളുകൾ അജ്ഞതയിലും അന്ധകാരത്തിലും മുങ്ങുമ്പോൾ നിങ്ങൾ മാന്യന്മാർ അവരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുക.
അവരുടെ അതിക്രമങ്ങളെ നിശ്ശബ്ദം സഹിക്കുക. മുസ്ലിം, അമുസ്ലിം വിഭാഗങ്ങളിലെ തുറന്നമനസ്സോടെ കാര്യങ്ങൾ ഉൾക്കൊള്ളാൻ സന്നദ്ധതയുള്ളവരുമായി ബുദ്ധിപൂർവകമായി നിങ്ങൾ ആശയവിനിമയം നടത്തുക.
ഈ രീതിയിൽ നിങ്ങൾ പ്രവർത്തിക്കുകയാണെങ്കിൽ നിങ്ങളുടെ ധാർമികനിലവാരമുയരുകയും വരാനിരിക്കുന്ന നാളുകളിൽ ശക്തമായ പ്രവർത്തനം നടത്താൻ അത്യാവശ്യമായ ബൗദ്ധികാന്തരീക്ഷം ഒരുങ്ങുകയും ചെയ്യും.
ഇനി, ഞാൻ വിരൽചൂണ്ടുന്ന രാഷ്ട്രീയമാറ്റത്തെക്കുറിച്ചു പറയാം. ആസന്നഭാവിയിൽ രാജ്യം വിഭജിക്കപ്പെടും. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും അവരവരുടെ ഭൂരിപക്ഷപ്രദേശങ്ങൾ കരഗതമാകും.
ഇരുവിഭാഗത്തിനും സ്വന്തം ദേശങ്ങളിൽ പൂർണ സ്വയംഭരണാവകാശം ലഭിക്കും. സ്വാഭീഷ്ടപ്രകാരം അവർ ഭരണക്രമം മുന്നോട്ടുനീക്കും.
ഈ വലിയ മാറ്റം ഇതുവരെയുള്ള സ്ഥിതിഗതികളെ തകിടംമറിക്കും. അതി
നാൽ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും മറ്റുള്ളവരുടെയും പ്രശ്നങ്ങൾ തീർത്തും വ്യത്യസ്തമായ മറ്റൊരു തലത്തിലെത്തും.
തങ്ങളുടെ സാമുദായിക അസ്തിത്വവും പ്രവർത്തനങ്ങളും സംഘടനാ സംവിധാനങ്ങളുമൊക്കെ ഏതു ആശയത്തിന്റെ ബലത്തിലാണോ അവർ കെട്ടിപ്പൊക്കിയത് അതൊക്കെയും ബാലിശവും അസാധുവുമായിത്തീരും.
മാറിവരുന്ന ആ അന്തരീക്ഷത്തിൽ, ഇത്രകാലം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ തങ്ങളെ എവിടെ കൊണ്ടെത്തിച്ചു എന്നും ഈ പുതിയ കാലഘട്ടത്തിൽ ഏതു പ്രവർത്തനരീതി സ്വീകരിക്കുമെന്നും അവർ ചിന്തിക്കേണ്ടിവരും.
ഇന്നു പടുത്തുയർത്തിയ വിശ്വാസപ്രമാണങ്ങളെല്ലാം അന്ന് അപ്രസക്തമായിരിക്കും.
ഇന്നത്തെ ആശയങ്ങൾക്കും ചിന്താപദ്ധതികൾക്കുമൊന്നും അന്ന് ഒരു സ്ഥാനവുമുണ്ടാകില്ല. ഇന്നത്തെ മുദ്രാവാക്യങ്ങളൊന്നും അന്നു വിലപ്പോകില്ല. ഇന്നത്തെ സാമു
ദായിക പ്രസ്ഥാനങ്ങളും സംഘടനകളും ഏതു അടിത്തറകളിലാണോ കെട്ടിപ്പൊക്കി
യിരിക്കുന്നത് അതെല്ലാം സ്വയമേവതകർന്നുപോകും.
അങ്ങനെ ഇന്നത്തെ നേതാക്കളെല്ലാം അന്ന് സ്വാഭാവികമരണം വരിച്ചിരിക്കും എന്നുതന്നെയല്ല, ഇന്ന് അവരെ
മോക്ഷദാതാക്കളായി കാണുന്നവർ തന്നെ നാളെ അവരെ എല്ലാ ദുരന്തങ്ങളുടെയും
ദുർനിമിത്തമായി കരുതി ശപിച്ചെന്നു തന്നെ വരാം.
ആ സന്ദർഭത്തിൽ ഹിന്ദു ഇന്ത്യയുടെയും മുസ്ലിം ഇന്ത്യയുടെയും സ്ഥിതിഗതികൾ തീർത്തും ഭിന്നമായിരിക്കും. ഈ രണ്ടു രാജ്യത്തും നാം പ്രവർത്തിക്കേണ്ടിവരും.
അതിനാൽ നമുക്കും നമ്മുടെ ജമാഅത്തിനെ രണ്ടു വ്യത്യസ്തമായ ലൈനിൽ കൊണ്ടുപോകേണ്ടിവരും. ജമാഅത്ത് ഇരുഭാഗത്തുമായി അംശംവെച്ചു പോകും.
അതിനാൽ ഇരുരാജ്യത്തും സ്വന്തം പശ്ചാത്തലത്തിന് അനുയോജ്യമായ കർമരീതി ആവിഷ്കരിക്കാനും അതിനുവേണ്ട സംവിധാനങ്ങൾ ഒരുക്കാനും അവർ സ്വയം സജ്ജരാകേണ്ടിവരും.
മുസ്ലിം പ്രദേശത്തെ സംബന്ധിച്ച് ഞാൻ ഇവിടെ ചർച്ച ചെയ്യുന്നില്ല. അതിന് അനുയോജ്യമായ ഇടം അടുത്തു നടക്കാനിരിക്കുന്ന ഉത്തരേന്ത്യാ സമ്മേളനമാണ്.
നിങ്ങളുടെ മുമ്പിൽ ഹിന്ദു ഇന്ത്യയുടെ ഭാവിയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഹിന്ദുക്കളും മുസ്ലിംകളും ഭാവിയിൽ അഭിമുഖീകരിക്കാനിരി
ക്കുന്ന അവസ്ഥാവിശേഷങ്ങളും ആ ഘട്ടത്തിൽ നിങ്ങൾ ഏതുതരം പ്രവർത്തനമാണ് കാഴ്ചവെക്കേണ്ടത് എന്നുമാണ് ഇവിടെ ഞാൻ വിശദീകരിക്കുന്നത്.
ഏറ്റവും ആദ്യം മുസ്ലിംകളുടെ കാര്യമെടുക്കാം. സമീപഭാവിയിൽ തന്നെ
ഹിന്ദു ഭൂരിപക്ഷമേഖലയിലെ മുസ്ലിം വികാരം ഇപ്രകാരമായിരിക്കും: തങ്ങളുടെ
സാമൂഹികമായ അസ്തിത്വം കെട്ടിപ്പൊക്കിയ ദേശീയത അവരെ ശൂന്യതയിൽ തള്ളിയിരിക്കുന്നു.
മുൻപിൻ ചിന്തയില്ലാതെ അത്യാവേശപൂർവം നടത്തിയ സാമുദായിക യുദ്ധങ്ങൾ അവർക്ക് നാശം മാത്രമായി കലാശിച്ചിരിക്കുന്നു.
നീണ്ടകാലം ഇന്ത്യയുടെ രാഷ്ട്രീയ പുരോഗതിയുടെ നിദാനമായി ഗണിച്ചുപോന്നതാണ് ജനാധിപത്യ തത്ത്വങ്ങൾ.
മുസ്ലിംകളും സമുദായമെന്ന നിലക്ക് അതിനെ അംഗീകരിക്കുകയും സ്വന്തം അവകാശങ്ങൾ ഉന്നയിക്കാനുള്ള മാനദണ്ഡമായി അതിനെ ഉൾക്കൊള്ളുകയും ചെയ്തതാണ്.
എന്നാൽ പയ്യെപ്പയ്യെ, ജനാധിപത്യമൂല്യങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട ഭരണകൂടത്തിൽ നിന്ന് എല്ലാം ലഭ്യമാകുന്നത് ഭൂരിപക്ഷത്തിന് മാത്രമാണെന്ന് അവർ തിരിച്ചറിയുന്നു.
ന്യൂനപക്ഷങ്ങൾക്ക് വല്ലതും വകവെച്ചു കിട്ടുന്നുണ്ടെങ്കിൽ തന്നെ അത് ഔദാര്യമെന്ന നിലക്കായിരിക്കും. ഇത് സംഭവിക്കാനിരുന്ന ഒരു യാഥാർഥ്യമായിരുന്നു.
എന്നാൽ മുസ്ലിംകൾ അതിനുനേരെ മനഃപൂർവം കണ്ണടച്ച് രണ്ടുതരം മണ്ടത്തരമാണ് ഒറ്റയടിക്ക് ചെയ്തുവെച്ചത്. ഒരു വശത്ത് ഭരണവ്യവസ്ഥക്കായി അവർ പാശ്ചാത്യരുടെ ജനാധിപത്യവ്യവസ്ഥയെ മനസാ വരിച്ചു.
മറുവശത്ത് സ്വന്തം നിലക്ക് അവർ രാഷ്ട്രവിഭജനത്തിന് അവകാശവാദം ഉന്നയിച്ചു. എവിടെ ഞങ്ങൾ ഭൂരിപക്ഷമാണോ, അവിടെ ഞങ്ങൾ ഭരണാധികാരികളും നിങ്ങൾ ഭരണീയരും; എവിടെ നിങ്ങൾ ഭൂരിപക്ഷമാണോ, അവിടെ നിങ്ങൾ ഭരണാധികാരികളും ഞങ്ങൾ ഭരണീയരും എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ അവകാശവാദം.
വർഷങ്ങൾ നീണ്ട രക്തരൂഷിതമായ സാമുദായികവടംവലികൾക്കൊടുവിൽ ആ പമ്പരവിഡ്ഢിത്തം ഇപ്പോൾ “വിജയത്തിന്റെ ഘട്ടത്തിൽ എത്തിനിൽക്കുകയാണ്.
ന്യൂനപക്ഷ മുസ്ലിംകൾ പൊരുതിയത് എന്തിനുവേണ്ടിയായിരുന്നുവോ അത് കൈപ്പിടിയിലെത്തി ക്കഴിഞ്ഞിരിക്കുന്നു. അങ്ങനെ, ഏതു ഭൂരിപക്ഷത്തിനെതിരിലായിരുന്നുവോ അവർ സാമുദായികമായി പട നയിച്ചിരുന്നത് അവരുടെ തന്നെ സ്വതന്ത്ര സ്വയംഭരണത്തിനുകീഴിൽ മുസ്ലിം ന്യൂനപക്ഷം ഭരണീയരായിത്തീരുന്നു.
മുസ്ലിം ന്യൂനപക്ഷങ്ങളുടെ പ്രദേശങ്ങളിൽ രൂപംകൊള്ളുന്ന ഈ രാഷ്ട്രം ഹിന്ദുക്കളുടെ ദേശീയരാഷ്ട്രമായിരിക്കും. ദേശീയതയും ജനാധിപത്യവും മുസ്ലിംകളും ഹിന്ദുക്കളും ഏകകണ്ഠമായി സ്വന്തം ദേശീയപ്രസ്ഥാനങ്ങളുടെ അടിത്തറയായി
അംഗീകരിച്ചതാണല്ലോ.
തദടിസ്ഥാനത്തിൽ ഒരു ദേശീയതക്കുള്ളിൽ നിന്നുകൊണ്ട് തീർത്തും ഭിന്നവും സ്വതന്ത്രവുമായ മറ്റൊരു ദേശീയതക്കു വേണ്ടി വാദിക്കാനോ അങ്ങനെ വാദിച്ചുകൊണ്ട് സാമുദായികമായ പ്രത്യേകാവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്താനോസാവകാശമുണ്ടായിരിക്കുകയില്ല.
അന്യദേശക്കാർ നാട് ഭരിക്കുകയും
ഹിന്ദുക്കളും മുസ്ലിംകളും അവർക്ക് വിധേയപ്പെട്ട് ജീവിക്കുകയും ചെയ്ത കാലത്ത് അത് സാധ്യമായിരുന്നു.
ഭൂരിപക്ഷത്തെപ്പോലെ ന്യൂനപക്ഷത്തിനും തങ്ങളുടെ വ്യതിരിക്തമായ ദേശീയതക്കുവേണ്ടി ശബ്ദമുയർത്താനും അവകാശങ്ങൾ ചോദിച്ചുവാങ്ങാനും അന്ന് കഴിഞ്ഞിരുന്നു.
എന്നാൽ ജനാധിപത്യതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ഈ രാജ്യക്കാരുടെ സ്വതന്ത്രഭരണം സ്ഥാപിതമാകുന്നതോടെ ഹിന്ദു ഇന്ത്യ ഭൂരിപക്ഷത്തിന്റെ ദേശരാഷ്ട്രമായി മാറും.
അവിടെ ഏതെങ്കിലും ന്യൂനപക്ഷത്തിന്റെ വേറിട്ട ദേശീയതയോ പ്രത്യേക മുറവിളികളോ വെച്ചുപൊറുപ്പിക്കപ്പെടുകയില്ല.
ഒരു ദേശരാഷ്ട്രം ഇങ്ങനെ മറ്റേതെങ്കിലും ദേശീയതയെ അംഗീകരിച്ച് അതിന്റെ ആവശ്യങ്ങൾ പൂർത്തീകരിച്ചുതരാനിടയില്ല.
പകരം അവരെ സ്വന്തം ദേശീയധാരയിൽ ലയിപ്പിക്കാൻ എല്ലാ ശ്രമവും നടത്തും. അതിനാവാതെ വരുമ്പോൾ ന്യൂനപക്ഷത്തെ അടിച്ചമർത്താനായിരിക്കും ശ്രമിക്കുക.
അതുകൊണ്ടും വഴങ്ങാതെ വരു
മ്പോൾ വ്യവസ്ഥാപിതമായി അവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം ആരംഭിക്കും.
ഹിന്ദുക്കളുടെ ദേശരാഷ്ട്രത്തിൽ മുസ്ലിം ന്യൂനപക്ഷം നേരിടാൻ പോകുന്ന സ്ഥിതി
വിശേഷമാണിത്. അത്തരമൊരു സാഹചര്യത്തിൽ മുസ്ലിംകൾക്കുമുന്നിൽ അവശേ ഷിക്കുന്നത് മൂന്നു വഴികളാണ്.
(തുടരും)