ബ്രസീല്‍: ബോഡിബില്‍ഡർ ആയ യുവാവ് മരിച്ചു. ബ്രസീലിയൻ ബോഡിബില്‍ഡർ മതിയുസ് പാവ്ലക് (19) ആണ് ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
അമിതമായ വണ്ണമുണ്ടായിരുന്ന ഈ പത്തൊൻപതുകാരന്റെ അതിശയിപ്പിക്കുന്നരീതിയിലുള്ള വണ്ണം കുറയ്ക്കലിന്റെ ചിത്രങ്ങളും വിഡിയോകളും വാർത്ത പ്രാധാന്യം നേടിയിരുന്നു. അഞ്ചുവർഷം കൊണ്ടാണ് മതിയുസ് അതിശയിപ്പിക്കുന്ന രൂപമാറ്റം നടത്തി ബോഡിബില്‍ഡറായത്.
പ്രാദേശികമായി സംഘടിപ്പിച്ച ബോഡിബില്‍ഡിങ് മത്സരങ്ങളിലും വിജയം നേടിയിരുന്നു. 2019 മുതല്‍ തന്റെ ബോഡിബില്‍ഡിങ് യാത്രയേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ നിരന്തരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു
അമിതവണ്ണത്തിന് പരിഹാരമായി വർക്കൗട്ട് തുടങ്ങിയയാളാണ് മതിയുസ് എന്ന് മുൻ ട്രെയിനറായ ലൂകാസ് ചെഗാറ്റി പറഞ്ഞു. 2022-ല്‍ തങ്ങള്‍ കണ്ടുമുട്ടുമ്ബോള്‍ പരിശീലനം കൂടുതല്‍ മെച്ചപ്പെടുത്തുകയും ചാമ്ബ്യനായി വളർത്തുന്ന തലത്തിലേക്ക് എത്തുകയും ചെയ്തുവെന്ന് ലൂകാസ് പറയുന്നു.
അതിനിടെ മതിയുസിന്റെ മരണത്തിനുപിന്നാലെ ബോഡിബില്‍ഡിങ്ങിന്റെ ഭാഗമായി സ്റ്റിറോയ്ഡുകള്‍ അമിതമായി ഉപയോഗിച്ചതാണോ മരണകാരണമെന്നും സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്