ചെന്നെെ | ജോലി തേടി ചെന്നൈയിലേക്ക് പോയ മലയാളി യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്ബലക്കോത്ത് തറോല്‍ ടി ഐശ്വര്യ (28) എന്നിവരാണ് മരിച്ചത്.
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് ഇരുവരെയും ട്രെയിന്‍ തട്ടിയത്. ഷെരീഫ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഐശ്വര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.ചെന്നയില്‍ എത്തിയ ഇരുവരെയും സ്വീകരിക്കാന്‍ മുഹമ്മദ് റഫീഖ് എന്ന സുഹൃത്തും എത്തിയിരുന്നു.
മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനേയും ഐശ്വര്യയേയും ട്രെയിൻ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടുകയായിരുന്നു.സംഭവത്തില്‍ പോാലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.