അസമില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി 28 പേരെ തടങ്കല്‍പാളയത്തിലടച്ച നടപടി ജനാധിപത്യ സമൂഹത്തെ നടുക്കുന്ന സംഭവമാണെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.
ഏറെ വിമർശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മാത്രമല്ല രാജ്യത്തെ പൗരസമൂഹത്തിന്റെ കടുത്ത പ്രതിഷേധത്തിനും ശക്തമായ എതിർപ്പിനും വിധേയമായ എൻ.ആർ.സി എന്ന പൗരത്വ ഭേദഗതി നിയമവുമായി സർക്കാർ മുന്നോട്ട് പോകുന്നുവെന്ന് തെളിയിക്കുന്ന അസമിലെ ബാർപേട്ട ജില്ലയില്‍ നിന്നുള്ള നടുക്കുന്ന വാർത്ത ഇന്ത്യൻ ജനാധിപത്യ സമൂഹത്തില്‍ ഏറെ ഉത്കണ്ഠ ഉളവാക്കുന്നതാണ്.
മുസ്ലിംകളായ പൗരന്മാരെ വിദേശികളെന്ന് മുദ്രകുത്തി തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയ സംഭവം രാജ്യത്തിന്റെ ഭരണഘടനക്കോ ജനാധിപത്യവാഴ്ച്ചക്കോ നീതിന്യായ വ്യവസ്ഥക്കോ നിരക്കാത്ത മനുഷ്യത്വഹീനമായ നടപടിയായിപ്പോയി.
സി.എ.എ സംബന്ധമായ ഹരജിയും കേസും സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്ബോഴുണ്ടായ ഈ നീക്കം അക്കാരണത്താലും ഏറെ പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.