റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡിന് (Royal Enfield) ശക്തരായ എതിരാളിയുണ്ടെങ്കിൽ അത് ക്ലാസിക് ലെജൻഡ്‌സ് (Classic Legends) ആയിരിക്കും. ജാവയും (Jawa) യെസ്‌ഡിയും ബിഎസ്എയുമെല്ലാം ഇന്ത്യയിലെത്തിക്കുന്ന മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഇപ്പോൾ ടോപ്പ് ഗിയറിലാണ്. പുത്തൻ ബൈക്കുകൾ പുറത്തിറക്കി എൻഫീൽഡിന് പ്രഹരമേൽപ്പിക്കുന്ന കമ്പനി യുവാക്കൾക്കിടയിൽ ട്രെൻഡായി മാറിയിട്ടുണ്ട്. പണ്ടത്തെ പ്രതാപം ഇപ്പോഴില്ലെങ്കിലും മിഡ്-കപ്പാസിറ്റി ബൈക്ക് സെഗ്മെന്റിലെ നിറസാന്നിധ്യമാണ് ജാവയെന്ന് പറയാതെ വയ്യ. ഇപ്പോൾ തങ്ങളുടെ 350 സിസി സെഗ്മെന്റ് കൂടുതൽ ആകർഷകമാക്കാനുള്ള നീക്കങ്ങളാണ് ജാവ നടത്തുന്നത്.
അതിന്റെ ഭാഗമായിതാ ജാവ 42 മോട്ടോർസൈക്കിളിന്റെ പുത്തൻ മോഡലിനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 42 FJ എന്നറിയപ്പെടുന്ന ബൈക്കിനെ മോഡേൺ ക്ലാസിക് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. എന്തായാലും പുത്തൻ അവതാരപ്പിറവിയിൽ ആളെക്കൂട്ടാൻ വാഹനത്തിനാവുമെന്നാണ് വിലയിരുത്തൽ. 1.99 ലക്ഷം മുതൽ 2.20 ലക്ഷം രൂപ വരെയാണ് പുത്തൻ ജാവ 42 FJ പതിപ്പിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില
അതായത് സ്റ്റാൻഡേർഡ് 42 വേരിയന്റുകളേക്കാൾ ഏകദേശം 26,000 രൂപ കൂടുതലാണെന്ന് സാരം. എന്നാൽ അധികം മുടക്കുന്നതിന്റെ ഗുണവും ബൈക്കിലുണ്ടെന്നതാണ് രസകരമായ കാര്യം. പുതിയ ജാവ 350-യിൽ നിന്ന് ഉരുത്തിരിഞ്ഞ വലിയ 334 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 42 FJ മോഡലിന് കരുത്ത് പകരാനായി എത്തിയിരിക്കുന്നത്. ഈ പുത്തൻ എഞ്ചിന് 29.1 bhp പവറിൽ പരമാവധി 29.6 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.
സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ജാവ 42 FJ മോഡലിന് 790 mm സീറ്റ് ഹൈറ്റും 178 mm ഗ്രൗണ്ട് ക്ലിയറൻസും 184 കിലോഗ്രാം ഭാരവുമാണ് വരുന്നത്. ഇത് സ്റ്റാൻഡേർഡ് ജാവ 42 മോഡലിനേക്കാൾ 2 കിലോ അധികഭാരമുള്ളതാണ്. എങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും വരുത്താതെയാണ് ബൈക്ക് പണിതിറക്കിയിരിക്കുന്നത്
സ്റ്റൈലിംഗിൻ്റെ കാര്യത്തിൽ ജാവ 42 FJ മോഡേൺ റെട്രോ മോട്ടോർസൈക്കിൾ നിലവിലെ 42 മോഡലിന് സമാനമാണെങ്കിലും അൽപം സ്പോർട്ടിയറാവാനുള്ള പരിഷ്ക്കാരങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിനായി ഫ്യുവൽ ടാങ്കിൽ ബ്രഷ്‌ഡ് അലുമിനിയം ഫിനിഷും പുതിയ എൽഇഡി ഹെഡ്‌ലാമ്പും ഒരുക്കി. സ്‌പോക്ക് വീൽ അല്ലെങ്കിൽ അലോയ് വീൽ സെറ്റപ്പിലും ജാവ 42 FJ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്
അലോയ് വീലുകൾ 42 ബോബറിൽ കാണപ്പെടുന്നതിന് സമാനമാണ്. കറുപ്പിൽ ഒരുക്കിയിരിക്കുന്ന എഞ്ചിൻ, അപ്‌സ്‌വെപ്പ് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവ പോലുള്ള ഡിസൈനുകളാണ് ബൈക്കിൻ്റെ സ്‌പോർട്ടി ലുക്ക് വർധിപ്പിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, ബൈക്കിന് എൽഇഡി ലൈറ്റുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സിംഗിൾ-പോഡ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ജാവ 42 FJ മോഡലിന് ലഭിക്കുന്നു. ഇത് മറ്റ് വിവരങ്ങൾക്കൊപ്പം ഇൻകമിംഗ് കോളുകളും എസ്എംഎസ് അലേർട്ടുകളും പ്രദർശിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്
റോഡ് പ്രസൻസിൽ ആരാണ് കേമൻ?
സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ജാവ 42 FJ മോഡലിന് 790 mm സീറ്റ് ഹൈറ്റും 178 mm ഗ്രൗണ്ട് ക്ലിയറൻസും 184 കിലോഗ്രാം ഭാരവുമാണ് വരുന്നത്. ഇത് സ്റ്റാൻഡേർഡ് ജാവ 42 മോഡലിനേക്കാൾ 2 കിലോ അധികഭാരമുള്ളതാണ്. എങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും വരുത്താതെയാണ് ബൈക്ക് പണിതിറക്കിയിരിക്കുന്നത്.
New Jawa 42 FJ Motorcycle Launched
Don’t Miss: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എക്ക് ഇഷ്ടം ഈ ബെക്ക്! 40 വര്‍ഷം പഴക്കമുള്ള യെസ്ഡി പണിതിറക്കി ഡികെഇന്ത്യയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എക്ക് ഇഷ്ടം ഈ ബെക്ക്! 40 വര്‍ഷം പഴക്കമുള്ള യെസ്ഡി പണിതിറക്കി ഡികെ
സ്റ്റൈലിംഗിൻ്റെ കാര്യത്തിൽ ജാവ 42 FJ മോഡേൺ റെട്രോ മോട്ടോർസൈക്കിൾ നിലവിലെ 42 മോഡലിന് സമാനമാണെങ്കിലും അൽപം സ്പോർട്ടിയറാവാനുള്ള പരിഷ്ക്കാരങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിനായി ഫ്യുവൽ ടാങ്കിൽ ബ്രഷ്‌ഡ് അലുമിനിയം ഫിനിഷും പുതിയ എൽഇഡി ഹെഡ്‌ലാമ്പും ഒരുക്കി. സ്‌പോക്ക് വീൽ അല്ലെങ്കിൽ അലോയ് വീൽ സെറ്റപ്പിലും ജാവ 42 FJ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.
അലോയ് വീലുകൾ 42 ബോബറിൽ കാണപ്പെടുന്നതിന് സമാനമാണ്. കറുപ്പിൽ ഒരുക്കിയിരിക്കുന്ന എഞ്ചിൻ, അപ്‌സ്‌വെപ്പ് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവ പോലുള്ള ഡിസൈനുകളാണ് ബൈക്കിൻ്റെ സ്‌പോർട്ടി ലുക്ക് വർധിപ്പിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, ബൈക്കിന് എൽഇഡി ലൈറ്റുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സിംഗിൾ-പോഡ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ജാവ 42 FJ മോഡലിന് ലഭിക്കുന്നു. ഇത് മറ്റ് വിവരങ്ങൾക്കൊപ്പം ഇൻകമിംഗ് കോളുകളും എസ്എംഎസ് അലേർട്ടുകളും പ്രദർശിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്.
New Jawa 42 FJ Motorcycle Launched
Don’t Miss: 30 വർഷത്തിനിടെ സ്പ്ലെൻഡറിൽ ഇതാദ്യം, ഒപ്പം 80 കിലോമീറ്റർ മൈലേജും; ഇവി വാങ്ങാൻ പ്ലാനുള്ളവർ വരെ വാങ്ങിപ്പോവും30 വർഷത്തിനിടെ സ്പ്ലെൻഡറിൽ ഇതാദ്യം, ഒപ്പം 80 കിലോമീറ്റർ മൈലേജും; ഇവി വാങ്ങാൻ പ്ലാനുള്ളവർ വരെ വാങ്ങിപ്പോവും
മറ്റ് മെക്കാനിക്കൽ സംവിധാനത്തിലേക്ക് വന്നാൽ സ്റ്റീൽ ഷാസിയിലാണ് ജാവയുടെ ഏറ്റവും പുതിയ ബൈക്ക് നിർമിച്ചിരിക്കുന്നത്. സസ്പെൻഷനായി മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്ക് അബ്‌സോർബറുകളുമാണ് ഒരുക്കിയിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിൽ 320 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡിസ്‌ക് ബ്രേക്കുമാണ് കൊടുത്തിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡ് ആണ്