കൊച്ചി: നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വർണ്ണ വേട്ട. ഗള്‍ഫില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും സ്വർണവും വിദേശ സിഗരറ്റുകളും കസ്റ്റംസ് പിടികൂടി.
മലപ്പുറം തിരൂർ സ്വദേശി താജുദ്ദീനില്‍ നിന്നുമാണ് കസ്റ്റംസ് മൂന്ന് ലക്ഷം രൂപ വില വരുന്ന സ്വർണ്ണവും നാലരലക്ഷത്തിലേറെ രൂപ വില വരുന്ന സിഗരറ്റുകളും പിടിച്ചെടുത്തത്
കസ്റ്റംസിന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് താജുദ്ദീനില്‍ നിന്നും സ്വർണ്ണം പിടിച്ചെടുത്തത്. 365 ഗ്രാം സ്വർണ്ണമാണ് താജുദ്ദീനില്‍ നിന്നും പിടികൂടിയത്. ബഹറൈനില്‍ നിന്നും വന്ന ഇയാള്‍ 315 ഗ്രാം സ്വർണം ഗുളിക രൂപത്തിലാക്കിയും 50 ഗ്രാ സ്വർണം ചെയിൻ രൂപത്തിലാക്കിയുമാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് പറഞ്ഞു. ലക്ഷങ്ങള്‍ വിലവരുന്ന 26,000ത്തോളം വിദേശ സിഗരറ്റുകളും എക്സൈസ് പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.