പറശ്ശിനിക്കടവ്: മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തി യുഎഇ സ്വദേശി. ദുബായില്‍ നിന്നുള്ള സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്ബിയാണ് മുത്തപ്പന്റെ അനുഗ്രഹം തേടിയെത്തിയത്.
യുഎഇ സ്വദേശി ഇന്ന് പുലര്‍ച്ചെയാണ് പറശ്ശിനിമടപ്പുര സന്ദര്‍ശിച്ചത്. മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങി പ്രസാദവും ചായയും കുടിച്ചതിനുശേഷമാണ് അദ്ദേഹം ക്ഷ്രേത്രത്തില്‍ നിന്ന് മടങ്ങിയത്.
കീച്ചേരിയില്‍ നിന്നുള്ള രവീന്ദ്രന്റെ കൂടെയായിരുന്നു സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്ബി ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. മടപ്പുരയില്‍ അദ്ദേഹത്തെ സുജിത്ത് പി എം, സ്യമന്ദ് പി എം, വിനോദ് പി എം എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.