കണ്ണൂരില്‍ ട്രെയിനില്‍ നിന്നു 40 ലക്ഷം രൂപ പിടിച്ചു. കോയമ്ബത്തൂർ എക്‌സ്പ്രസ്സില്‍ നിന്നാണ് കുഴല്‍പണം പിടികൂടിയത്.
കോട്ടയം സ്വദേശിയായ സാബിൻ ജലീലില്‍ നിന്നാണ് പണം കണ്ടെടുത്തത്.
കോഴിക്കോട് റെയില്‍വേ ഇൻസ്‌പെക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഓണം സ്‌പെഷല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ച്ച രാവിലെ പരിശോധന നടത്തിയത്..
കണ്ണൂർ റെയില്‍വേ എസ്‌എച്ച്‌ഒ പി. വിജേഷ്, എഎസ്‌ഐ ഷാജി, നിഖില്‍, നിജിൻ, സംഗീത്, സുമേഷ്, രമ്യ, അജേഷ് എന്നിരുടെ നേതൃത്വത്തിലായിരുന്നു കുഴല്‍പണ വേട്ട നടത്തിയത്.