സെപ്റ്റംബർ 9ന് ആപ്പിള്‍ പാർക്കില്‍ പസഫിക് സമയം രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30ന്) നടക്കുന്ന “ഇറ്റ്സ് ഗ്ലോടൈം” ഇവൻ്റില്‍ നെക്സ്റ്റ് ജനറേഷൻ ഐഫോണുകള്‍ അവതരിപ്പിക്കാൻ ആപ്പിള്‍ ഒരുങ്ങുകയാണ്.
നെക്സ്റ്റ് ജനറേഷൻ ഐഫോണ്‍ 16 സീരീസില്‍ നാല് മോഡലുകള്‍ ഉള്‍പ്പെടാൻ സാധ്യതയുണ്ട്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവ ആയിരിക്കാം ഇവന്റില്‍ ലോഞ്ച് ചെയ്യുന്നത്. ലീക്ക് റിപ്പോർട്ടുകള്‍ വരാനിരിക്കുന്ന ഐഫോണുകളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്.
അവ അടിസ്ഥാനമാക്കി ഐഫോണ്‍ 16 സീരീസ് എന്തൊക്കെ വാഗ്ദാനം ചെയ്യുന്നു എന്ന് നോക്കാം. ഐഫോണ്‍ 16 സീരീസ് വില്‍പ്പന തീയതി ആദ്യം നോക്കാം. MacRumorsൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഐഫോണ്‍ 16 സീരീസിൻ്റെ നാല് മോഡലുകളും സെപ്റ്റംബർ 20 മുതല്‍ ആപ്പിള്‍ സ്റ്റോറുകളില്‍ വാങ്ങാൻ ലഭ്യമാകും. ഐഫോണുകള്‍ക്ക് പുറമേ, വാച്ചുകളും എയർപോഡുകളും ഉള്‍പ്പെടെ രണ്ട് ആക്സസറികളും ആപ്പിള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നിരുന്നാലും, ഈ ഉപകരണങ്ങളുടെ ലഭ്യതയെ കുറിച്ച് ഒരു വിവരവുമില്ല. ലോഞ്ച് ചെയ്യുന്ന സമയത്ത് എല്ലാ വില്‍പ്പന വിശദാംശങ്ങളും വെളിപ്പെടുത്തുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഈ പ്രൊഡക്ടുകള്‍ മേടിക്കാൻ പ്ലാൻ ചെയ്യുന്നതിന് മുന്നേ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നതാണ് നല്ലത്. ഇത് വരെ പുറത്ത് വന്ന റിപ്പോർട്ടുകള്‍ അനുസരിച്ച് ഐഫോണ്‍ 16 സ്മാർട്ട്ഫോണ്‍ സീരീസിലെ ഏറ്റവും ചെറുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6.1 ഇഞ്ച് സ്ക്രീൻ ആണ് ഐഫോണ്‍ 16 സ്മാർട്ട്ഫോണ്‍ ഫീച്ചർ ചെയ്യുന്നത്. അതേ സമയം ഐഫോണ്‍ 16 പ്രോയ്ക്ക് 6.3 ഇഞ്ച് സ്ക്രീൻ ഉണ്ടായിരിക്കും. ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവ യഥാക്രമം 6.7 ഇഞ്ച്, 6.9 ഇഞ്ച് സ്ക്രീനുകള്‍ അവതരിപ്പിക്കാൻ സാധ്യത ഉണ്ട്.
രണ്ട് നോണ്‍-പ്രോ മോഡലുകളും A18 ചിപ്പ് ഉപയോഗിച്ച് ഷിപ്പ് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്. അതേ സമയം ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് മോഡലുകള്‍ക്ക് A18 Pro SoC ലഭിക്കാൻ സാധ്യതയുണ്ട്. ക്യാമറയുടെ കാര്യത്തില്‍, ഐഫോണ്‍ 16നും, 16 പ്ലസും അവരുടെ മുൻഗാമികള്ക്ക് സമാനമായ ക്യാമറ സവിശേഷതകള്‍ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാല്‍ പ്രോ മോഡലുകള്‍ക്ക് നവീകരിച്ച 48 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെൻസ് ആയിരിക്കാം ഉണ്ടാകുക. കൂടാതെ, ഐഫോണ്‍ 16 സീരീസിൻ്റെ നാല് മോഡലുകള്‍ ആപ്പിള്‍ ഇൻ്റലിജൻസിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം ഇപ്പോള്‍ ആപ്പിള്‍ ഇൻ്റലിജൻസ് ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവയില്‍ മാത്രമേ ലഭ്യമാകൂ.
വിലയെ സംബന്ധിച്ചിടത്തോളം, ഐഫോണ്‍ 16ന് ഏകദേശം $ 799 രൂപയില്‍ ആരംഭിക്കാം, iPhone 16 പ്ലസ് $ 899 പ്രാരംഭ വിലയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയ്ക്ക് യഥാക്രമം $1,099, $1,199 എന്നിങ്ങനെയാണ് പ്രാരംഭ വില.
ഈ ലേഖനം നിങ്ങള്‍ക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തില്‍ ഉപകാരപ്രദമായ നിരവധി ലേഖനങ്ങള്‍ 𝐦𝐚𝐭𝐭𝐮𝐥 𝐥𝐢𝐯𝐞 ല്‍ ഉണ്ട്. കൂടുതല്‍ ടെക്ക് ന്യൂസുകള്‍, ടെക്ക് ടിപ്സുകള്‍, റിവ്യൂകള്‍, ലോഞ്ചുകള്‍ എന്നിവക്ക് 𝐦𝐚𝐭𝐭𝐮𝐥 𝐥𝐢𝐯𝐞 ഫോള്ളോ ചെയ്യൂ. ലേഖനങ്ങളില്‍ പറയുന്നവ നിങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.