കൂവൈറ്റ് സിറ്റി : കുവൈറ്റില്‍ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ് കാറില്‍ മരണപ്പെട്ടു. വയനാട് വടുവഞ്ചാല്‍ വട്ടത്തുവയല്‍ സ്വദേശി വിബിൻ കുണ്ടറബി (34) യെ ആണ് മംഗഫിലെ താമസ കേന്ദ്രത്തോട് ചേർന്ന പാർക്കിംഗ് ഏരിയായില്‍ കാറില്‍ മരണപ്പെട്ടതായി കണ്ടെത്തിയത്.
ഹൃദയാഘാതമായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നു. ഡെലിവറി ഡ്യൂട്ടി ചെയ്തു വന്ന കാറിലാണ് ലോക്ക് ചെയ്ത നിലയില്‍ മൃദദേഹം കണ്ടത്. വിജയൻ എന്നവരുടെ മകനാണ് . വിപിൻ വിഹാഹിതനാണ് . രമിഷ ടി എം ആണ് ഭാര്യ. നിഷാൻ , ഇവാൻ എന്നിങ്ങനെ അഞ്ചും മൂന്നും വയസ്സുള്ള രണ്ടു മക്കളുമുണ്ട്. മൃദദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ തുടങ്ങി ഒഐസിസി കെയർ ടീംന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു