By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: മലബാറിന് യൂസഫലിയുടെ ഓണസമ്മാനം ; ആഗോള നിലവാരത്തിലുള്ള ഷോപ്പിങ്ങ് മാള്‍ കോഴിക്കോട് തുറന്നു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Business > മലബാറിന് യൂസഫലിയുടെ ഓണസമ്മാനം ; ആഗോള നിലവാരത്തിലുള്ള ഷോപ്പിങ്ങ് മാള്‍ കോഴിക്കോട് തുറന്നു
Business

മലബാറിന് യൂസഫലിയുടെ ഓണസമ്മാനം ; ആഗോള നിലവാരത്തിലുള്ള ഷോപ്പിങ്ങ് മാള്‍ കോഴിക്കോട് തുറന്നു

MattulLive
Last updated: September 8, 2024 8:15 pm
MattulLive
4 Min Read
SHARE

കോഴിക്കോട് | ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ നടുക്കത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന മലബാറിന്റെ വാണിജ്യവികസനത്തിന് കരുത്തേകി പുതിയ ലുലു മാള്‍ മാങ്കാവില്‍ തുറന്നു.

ലോകോത്തര ഷോപ്പിങ്ങിന്റെ മുഖമായ ലുലു കോഴിക്കോടിന്റെ പ്രാദേശിക വികസനത്തിന് കൈത്താങ്ങായി അന്താരാഷ്ട്ര നിലവാരത്തിലാണ് മാള്‍ തുറന്നിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് മാള്‍ ഒരുങ്ങിയിരിക്കുന്നത്.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങില്‍ മുഖ്യാതിഥിയായി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ ഭാഗമായി.

മലബാറിന്റെ വാണിജ്യവികസന മുന്നേറ്റത്തിന് എം.എ യൂസഫലി നല്‍കുന്ന പിന്തുണയുടെ നേര്‍സാക്ഷ്യമാണ് പുതിയ മാള്‍ എന്നും പ്രാദേശിക വികസനത്തിനൊപ്പം രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് കൂടിയാണ് പ്രതീക്ഷയുടെ വെളിച്ചമേകുന്നതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മികച്ച ടൂറിസ്റ്റ് ഡെസിറ്റിനേഷന്‍ സാധ്യത കൂടിയാണ് ലുലു തുറന്നിരിക്കുന്നത്. ലുലുവിന് സമീപമുള്ള റോഡുകള്‍ ഉള്‍പ്പടെ നഗരത്തിലെ പന്ത്രണ്ട് റോഡുകള്‍ക്ക് സിറ്റി ഇമ്ബ്രൂവ്‌മെന്റ് പദ്ധതിയിലൂടെ 1300 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി കൂട്ടിചേര്‍ത്തു. കോഴിക്കോടിന്റെ വികസനപ്രവര്‍ത്തിന് കരുത്തേകുന്ന എം.എ യൂസഫലിയുടെ പ്രൊജക്ടുകള്‍ക്ക് സര്‍ക്കാര്‍ എല്ലാപിന്തുണയും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

മതസൗഹാര്‍ദത്തിന്റെ ഈറ്റില്ലമായ മലബാറിലേക്ക് കൂടി ലുലുവിന്റെ സേവനം വിപുലീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. മികച്ച നഗരാസൂത്രണമുള്ള സിറ്റിയായി കോഴിക്കോടിനെ മാറ്റേണ്ടത് ഏവരുടെയും ഉത്തരവാദിത്വമാണ്, നഗരത്തിന്റെ ആധുനികവത്കരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് പുതിയ മാള്‍ എന്ന് എം.എ യൂസഫലി പറഞ്ഞു. മികച്ച നിലവാരത്തിലുള്ള ഹോട്ടല്‍ കോഴിക്കോട് യാഥാര്‍ത്ഥ്യമാക്കുമെന്ന് അദേഹം കൂട്ടിചേര്‍ത്തു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും മാതൃകയില്‍ വലിയ പദ്ധതികള്‍ നടപ്പാക്കുമെന്നും മലബാറിന്റെ വികസനത്തിന് വേണ്ട എല്ലാ സഹായവും നല്‍കുമെന്നും യൂസഫലി ചൂണ്ടികാട്ടി.

കൂടുതല്‍ ഐടി കമ്ബനികള്‍ ഉള്‍പ്പടെ കോഴിക്കോട് എത്തുന്നതിന് ലുലുവിന്റെ ഇത്തരം പ്രൊജക്ടുകള്‍ വലിയ സഹായമാകുമെന്നും പുതിയതലമുറയുടെ ആവശ്യക്ത കൂടിയാണ് ലുലു മാള്‍ നിറവേറ്റുന്നതെന്നും കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. ഹാപ്പിനെസ് ഇന്‍ഡെക്‌സ് സൂചിക ഉയര്‍ത്താനുള്ള നഗരസഭയുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് പുതിയ ലുലു മാള്‍ എന്നും ബീന ഫിലിപ്പ് കൂട്ടിചേര്‍ത്തു.

ഇന്ത്യയിലെ വിവിധടിയങ്ങളില്‍ ലുലു കൈവരിച്ച വിജയം കോഴിക്കോടിനും പ്രതീക്ഷപകരുന്നതാണെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. തിരുവനന്തപുരത്തും കൊച്ചിയിലേതും പോലെ കോഴിക്കോടിന്റെ വാണിജ്യവികസനം വേഗത്തിലാക്കാന്‍ ലുലുവിന്റെ പ്രൊജ്ക്ടുകള്‍ക്ക് കഴിയുമെന്നും അദേഹം പറഞ്ഞു.

എം.കെ രാഘവന്‍ എംപിക്ക് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ കെ ജയന്ത് ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. എംപിയുടെ ആശംസ സന്ദേശം കെ ജയന്ത് വേദിയില്‍ വായിച്ചു.

800 കോടി രൂപയുടെ നിക്ഷേപപദ്ധതിയാണ് കോഴിക്കോട് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. രണ്ടായിരം പേര്‍ക്കാണ് പുതിയ തൊഴിലവസരം ലഭിക്കുന്നത്. മാവൂര്‍ റോഡിന് സമീപം മാങ്കാവില്‍ മൂന്നര ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ലുലു മാള്‍ ഒരുങ്ങിയിരിക്കുന്നത്. അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് ലുലു സമ്മാനിക്കുക. അഞ്ച് സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകള്‍ അടക്കം സജ്ജീകരിച്ച്‌ ഏറ്റവും സുഗമമായ ഷോപ്പിങ്ങാണ് ലുലു കോഴിക്കോടില്‍ ഉറപ്പാക്കിയിരിക്കുന്നത്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്‌ട് എന്നിവയ്ക്ക് പുറമേ വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിങ്ങ് കേന്ദ്രമായ ഫണ്‍ടൂറയും ലുലുവില്‍ സജ്ജമാണ്. ഒന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലോകത്തെ വിവിധിയിടങ്ങളില്‍ നിന്നുള്ള മികച്ച ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ്. മുന്‍നിര ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ മുതല്‍ മലബാറിലെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള പഴം പച്ചക്കറി പാല്‍ ഉത്പന്നങ്ങള്‍ വരെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാകും. ലോകത്തെ വിവിധകോണുകളില്‍ നിന്നുമുള്ള വ്യത്യസ്ഥമായ ഉത്പന്നങ്ങള്‍ മിതമായ നിരക്കിലാണ് ഉറപ്പാക്കുന്നത്. പലവഞ്ജനങ്ങള്‍, മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. ഹോട്ട് ഫുഡ് – ബേക്കറി വിഭവങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിട്ടുപകരണങ്ങളുടെയും ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ടും ആകര്‍ഷകമായ ഫാഷന്‍ ശേഖരവുമായി ലുലു ഫാഷന്‍സ്റ്റോറും പുതുമയാര്‍ന്ന ഷോപ്പിങ്ങ് സമ്മാനിക്കും. ഇതിന് പുറമെ, ഗെംയിമിങ്ങ് സെക്ഷനായ ലുലു ഫണ്‍ടൂറ കുട്ടികളുടെ പ്രിയപ്പെട്ട ഇടമാകും. പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ‘ഫണ്‍ടൂറ’ വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിങ് സോണാണ്.

വിപുലമായ ഫുഡ് കോര്‍ട്ടാണ് മറ്റൊരു പ്രത്യേകത. 500 ല്‍ അധികം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന സൗകര്യത്തിലാണ് ഫുഡ് കോര്‍ട്ട്. കെഎഫ്‌സി, ചിക്കിങ്ങ്, പിസ ഹട്ട്, ബാസ്‌കിന്‍ റോബിന്‍സ്, ഫ്‌ലെയിം ആന്‍ ഗോ, സ്റ്റാര്‍ബക്‌സ് തുടങ്ങി പതിനാറിലേറെ ബ്രാന്‍ഡുകളുടെ ഔട്ട്‌ലെറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ടിസോട്ട്, സ്‌കെച്ചേര്‍സ്,സ്വാ ഡയമണ്ട്‌സ്, സീലിയോ, ലെവിസ്, യുഎസ് പോളോ, എല്‍പി, അലന്‍ സോളി, പോഷെ സലൂണ്‍, ലെന്‍സ് ആന്‍ഡ് ഫ്രെയിംസ് ഉള്‍പ്പടെ അമ്ബതോളം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ സ്റ്റോറുകളുമുണ്ട്. 1800 വാഹനങ്ങള്‍ സുഗമമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ഉപഭോക്താകള്‍ക്ക് മാളില്‍ പ്രവേശിക്കാനാകും. ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി ആന്‍ഡ് സിഇഒ അദീബ് അഹമ്മദ്, ഐടി സംരംഭകന്‍ ഷരൂണ്‍ ഷംസുദ്ധീന്‍ ; ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സിഇഒ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, ലുലു ഇന്ത്യ ഷോപ്പിങ്ങ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്പ്‌സ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ ഭാഗമായി.

കോട്ടയം, തിരൂര്‍, പെരിന്തല്‍മണ്ണ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ലുലു ഗ്രൂപ്പ് ഇന്ത്യയുടെ കൂടുതല്‍ പ്രൊജക്ടുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. കൂടാതെ ചെന്നൈ, അഹമ്മദാബാദ്, ഗുരുഗ്രാം തുടങ്ങിയ മെട്രോ നഗരങ്ങളിലും വലിയ പദ്ധതികളാണ് ലുലു യാഥാര്‍ത്ഥ്യമാക്കുന്നത്. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, ബെംഗ്ലൂരു, ഹൈദരാബാദ്, ലഖ്‌നൗ എന്നിവടങ്ങള്‍ക്ക് പുറമേയാണ് കോഴിക്കോടും ലുലു ഷോപ്പിങ് വാതില്‍ തുറന്നിരിക്കുന്നത്. തമിഴ്‌നാട്, ഗുജറാത്ത്, ജമ്മു കശ്മീര്‍ അടക്കം രാജ്യത്തെ വിവിധയിടങ്ങളിലായി മാള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങള്‍ ഉള്‍പ്പടെ വിപുലമായ പദ്ധതികളാണ് ലുലു ഗ്രൂപ്പ് ഇന്ത്യ നടപ്പാക്കുന്നത്.

You Might Also Like

ചെറിയൊരു ആശ്വാസം ‘ സ്വർണ്ണ വിലയില്‍ കുറവ്.

ചന്ദ്രികയുടെ പേരിൽ വ്യാജ വാർത്ത’ പോലീസില്‍ പരാതി നല്‍കി.

‘എം.എല്‍.എയുടെ റോപ്പ് കട്ട കള്ളന് നന്ദി; മലപ്പുറം എസ്.പിയെക്കുറിച്ച്‌ ഞങ്ങള്‍ പറഞ്ഞതെല്ലാം സത്യമെന്ന് വ്യക്തമായി’- പി.കെ നവാസ്

വയനാട് ദുരന്തത്തില്‍ കാണാതായവരുടെ പുതുക്കിയ കരട് പട്ടിക പുറത്ത്; നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിച്ച്‌ എംവിഡിയും

ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ.

TAGGED:BusinesskeralaKOZHIKODElatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article കഞ്ചാവ് കുറഞ്ഞു, ‘കല്ല് ‘ ഇഷ്ടംപോലെ
Next Article വാക്കു തര്‍ക്കം; പത്തൊമ്ബതുകാരിയായ സഹോദരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ സഹോദരൻ,

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

കൊച്ചിയില്‍ സ്ത്രീകള്‍ നിയന്ത്രിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍

MattulLive MattulLive September 20, 2024
India

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

MattulLive MattulLive September 25, 2024
India

സോറി അമ്മേ.നിങ്ങളെ ഞാൻ കൊന്നു; അമ്മയെ കൊലപ്പെടുത്തി ഇൻസ്റ്റഗ്രാമില്‍ കണ്ടന്റാക്കി യുവാവ്

MattulLive MattulLive August 31, 2024
Technology

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യു.പി.ഐ; കുട്ടികളുടെ ഫോണിലും പറ്റും, കാശ് അച്ഛൻ കൊടുക്കും.

MattulLive MattulLive August 31, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account