പഴയങ്ങാടി ► പോലീസ് സ്റ്റേഷ നിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ പങ്കെടുത്ത 20 പേർ ക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു.
പി.പി. ഇബ്രാഹിം, എ.പി. ബദറുദ്ദീൻ, ജംഷീദ് ആലക്കാ ട്, ദാവൂദ് മുഹമ്മദ്, ഹാരിസ് മാട്ടൂൽ, സമദ് ചൂട്ടാട്,കെ.വി. റിയാസ്, സൈനുൽ ആബിദ്,സാജിദ്, ഉനൈസ് കൂടാളി, തസ്ലീം അടിപ്പാലം, ജുനൈദ് പുതിയ ങ്ങാടി, സമദ് മാടായി എന്നീ 13 പേർക്കും കണ്ടാലറിയാവുന്ന ഏഴുപേർ ഉൾപ്പെടെ 20 പേർ ക്കെതിരെയുമാണ് കേസെടുത്തത്.
പോലീസ് സ്റ്റേഷൻ എസ്. എച്ച്.ഒ. എൻ.കെ. സത്യനാഥൻ്റെ പരാതിയിൽ സ്വമേധയാകേസെടുക്കുകയായിരുന്നു.
ന്യായവിരോധമായി സംഘം ചേർന്ന് പോലീസ് സ്റ്റേഷനു മുന്നിലുള്ള റോഡും പോലീസ് സ്റ്റേഷനി ലേക്കുള്ള വഴിയും തടസ്സപ്പെടു ത്തിയതിനും സർക്കാറിനും മുഖ്യ മന്ത്രിക്കുമെതിരേ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനുമാണ് ഇവർക്കെതിരേ പ്രഥമവിവര റിപ്പോർട്ടിലുള്ളത്.