ഓണം മുതൽ ഇന്ത്യയിലെ ഉത്സവ സീസൺ ആരംഭിക്കുകയാണ്. അതിനാൽ തന്നെ വാഹന വിപണി ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സമയവും ഇതുതന്നെയാണ്. ആളുകളെല്ലാം ഒന്നിച്ച് പുത്തൻ കാറുകൾ സ്വന്തമാക്കാനെത്തുന്ന സമയം എന്തായാലും ആഘോഷമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് രാജ്യത്തെ വാഹന നിർമാണ കമ്പനികളെല്ലാം. ഓഫറുകളുടെ പൊടിപൂരമാണ് ഇത്തവണ കാർ വാങ്ങാൻ എത്തുവരെ കാത്തിരിക്കുന്നത്. എങ്കിലും ലക്ഷങ്ങൾ പൊടിച്ച് വണ്ടി വാങ്ങാൻ താത്പര്യമില്ലാത്തവരും നമുക്കിടയിലുണ്ട്. ഒരു 10 ലക്ഷം ബജറ്റിൽ ഈ ഉത്സവ സീസണിൽ കൂടെക്കൂട്ടാനാവുന്ന ചില ഉഗ്രൻ മോഡലുകൾ ഏതെല്ലാമെന്ന് പരിചയപ്പെട്ടാലോ
10 ലക്ഷം രൂപയ്ക്ക് താഴെയുള്ള എല്ലാത്തരം സെഗ്മെന്റുകൾക്കും ഇന്ത്യൻ വിപണിയിൽ വളരെയധികം പ്രാധാന്യമുണ്ട്. പ്രധാനമായും മൈക്രോ എസ്യുവികളും കോംപാക്ട് എസ്യുവികളും അടുത്ത കാലത്തായി ശ്രദ്ധ ആകർഷിക്കുന്നതും ഇതേ നിരയിൽ നിന്നുമാണ്. ട്രെൻഡ് അനുസരിച്ച് എസ്യുവികളായിരിക്കണം അടുത്തതായി വാങ്ങേണ്ടത്. ഈ ഉത്സവ കാലത്ത് വാഹനം വാങ്ങാൻ പ്ലാനുണ്ടേൽ പരിഗണിക്കേണ്ട അഞ്ച് മികച്ച കാറുകൾ ഏതെല്ലാമാണെന്ന് ചുവടെ കൊടുക്കുന്നു
ടാറ്റ പഞ്ച്: റോഡിൽ ഇറങ്ങിയാൽ പഞ്ച് കാണാതെ തിരിച്ച് കയറാനാവില്ലെന്ന സ്ഥിതിയാണുള്ളത്. ചൂടപ്പത്തേക്കാൾ വേഗഹ്യുണ്ടായി എക്സ്റ്റർ സിഎൻജി: പെട്രോൾ മാറ്റിപ്പിടിച്ച് നല്ല മൈലേജുള്ള കുഞ്ഞൻ എസ്യുവി നോക്കുന്നവർക്ക് പറ്റിയ വാഹനമാണ് ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഈ ചെറുകാർ. 8.43 ലക്ഷം മുതൽ 9.38 ലക്ഷം രൂപ വരെയാണ് എക്സ്റ്ററിന്റെ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് വരുന്ന വില.
ഹ്യുണ്ടായി വെന്യു: പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത ഹ്യുണ്ടായിയുടെ കോംപാക്ട് എസ്യുവിയാണ് വെന്യു. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സബ്-4 മീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നുകൂടിയായ മോഡൽ ഓണത്തിന് കൂടെക്കൂട്ടാൻ പറ്റിയ ആളാണ്. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ 1.0 ലിറ്റർ ടർബോ എന്നിങ്ങനെ വ്യത്യസ്ത തരം എഞ്ചിൻ ഓപ്ഷനുകളുണ്ടെങ്കിലും 10 ലക്ഷത്തിന് താഴെ പെട്രോൾ മാത്രമാണ് വാങ്ങാനാവുക.
മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാങ്ങാനാവുന്ന ഹ്യുണ്ടായി വെന്യു വാങ്ങിയാൽ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്. ഒരു കോംപാക്ട് എസ്യുവി വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കണ്ണുംപൂട്ടി വാങ്ങിക്കാം. സൗകര്യപ്രദമായ യാത്രയും മികച്ച വാല്യു ഫോർ മണി പ്രൊപ്പോസിഷൻ വാഗ്ദാനം ചെയ്യുന്ന ഹൈ-എൻഡ് ഫീച്ചറുകളോട് കൂടിയാണ് വെന്യുവിനെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പണികഴിപ്പിച്ചിരിക്കുന്നത്. 7.94 ലക്ഷം മുതൽ 13.48 ലക്ഷം വരെയാണ് വാഹനത്തിന്റെ വില വരുന്നതും
മാരുതി ഫ്രോങ്ക്സ്: നെക്സ ഷോറൂമിലെത്തുന്നവരുടെയെല്ലാം കണ്ണിപ്പോൾ കൂപ്പെ സ്റ്റൈലിലുള്ള ഈ സ്പോർട് യൂട്ടിലിറ്റി വാഹനത്തിലാണ്. 2023 ഓട്ടോ എക്സ്പോയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഏപ്രിലിൽ എസ്യുവി വിപണിയിലെത്തുകയുണ്ടായി. പത്ത് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയിൽ എത്തിയ ഏറ്റവും വേഗതയേറിയ മോഡലായി ഫ്രോങ്ക്സ് പേരെടുക്കുകയും ചെയ്തു.
നിലവിൽ രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള മാരുതി ഫ്രോങ്ക്സ് വിലയിലായാലും ഫീച്ചറുകളിലായാലും സ്റ്റൈലിലായാലും ആരേയും മോഹിപ്പിക്കും വിധമാണ് പണികഴിപ്പിച്ചിരിക്കുന്നത്. ജപ്പാൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലേക്കും കയറ്റുമതി ചെയ്യുന്ന വാഹനത്തിന് നിലവിൽ 7.52 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ബലേനോയിലെ 1.2 പെട്രോളിന് പുറമെ 1.0 ലിറ്റർ ടർബോ എഞ്ചിനും എസ്യുവിയിലുണ്ട്
സിട്രൺ C3 എയർക്രോസ്: 10 ലക്ഷം രൂപയുടെ ബജറ്റിൽ വലിയൊരു എസ്യുവി വാങ്ങാൻ സ്വപ്നം കാണുന്നവർക്ക് പറ്റിയ മോഡലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ C3 എയർക്രോസ്. താങ്ങാനാവുന്ന വില മാത്രമല്ല, സുഖസൗകര്യങ്ങളും ആഗ്രഹിക്കുന്ന നിരവധി ഉപഭോക്താക്കളോട് ചേർന്നുനിൽക്കുന്ന ബജറ്റ് വാഹനമാണിത്. 1.2 ലിറ്റർ NA പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചികളോടെ വരുന്ന മോഡലിന് 9.99 ലക്ഷമാണ് വരുന്ന പ്രാരംഭ വില.
ഹ്യുണ്ടായി എക്സ്റ്റർ സിഎൻജി: പെട്രോൾ മാറ്റിപ്പിടിച്ച് നല്ല മൈലേജുള്ള കുഞ്ഞൻ എസ്യുവി നോക്കുന്നവർക്ക് പറ്റിയ വാഹനമാണ് ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഈ ചെറുകാർ. 8.43 ലക്ഷം മുതൽ 9.38 ലക്ഷം രൂപ വരെയാണ് എക്സ്റ്ററിന്റെ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് വരുന്ന വില. ഒരു കിലോയ്ക്ക് 27.1 കി.മീ ഇന്ധനക്ഷമതയാണ് മൈക്രോ എസ്യുവി വാഗ്ദാനം ചെയ്യുന്നതും. ഒപ്പം മികച്ച ഇന്റീരിയർ സ്പേസും ഫീച്ചറുകളുടെ ആറാട്ടും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.