കണ്ണൂർ: കണ്ണൂരില്‍ ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങിയപ്പോള്‍ വീണ യുവതിയുടെ ജീവൻ രക്ഷിച്ച് റെയില്‍വേ പൊലീസ്. ഇന്നലെ വൈകിട്ട് 6.40നാണ് സംഭവം.
ട്രെയിൻ മാറിക്കയറിയതിനെ തുടർന്ന് തിരിച്ചിറങ്ങുമ്ബോള്‍ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലാണ് യുവതി വീണത്. ആ സമയം തൊട്ടടുത്തുണ്ടായിരുന്ന റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരായ സുധീഷ് കുമാറും റെനീഷും ചേർന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
എറണാകുളം ഭാഗത്തേക്ക് പോകേണ്ടിയിരുന്ന യുവതി മംഗലാപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസില്‍ മാറിക്കയറുകയായിരുന്നു. നീങ്ങിതുടങ്ങിയപ്പോള്‍ മാത്രമാണ് ട്രെയിൻ മാറിയത് അറിഞ്ഞത്. ഉടൻ പുറത്തേക്ക് ചാടിയപ്പോള്‍ പിടിവിട്ട് വീഴുകയായിരുന്നു. സ്റ്റേഷനിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.