കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്ന പാശ്ചാതലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതിനും തിളക്കമാർണ വിജയം നേടുന്നതിന് അവസരം ഒരുക്കുന്നതിനും മാടായി കോളേജ്, പരിയാരം മെഡിക്കൽ കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ എംഎസ്എഫ് യൂണിറ്റ് കമ്മിറ്റികൾക്ക് അബുദാബി മാട്ടൂൽ കെഎംസിസി വക തെരഞ്ഞെടുപ്പ് ഫണ്ട് നൽകി.
പരിയാരം മെഡിക്കൽ കോളേജ് യൂണിറ്റിന് വേണ്ടി എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്‌ബാലും, മാടായി കോളേജ് യൂണിറ്റിന് വേണ്ടി പ്രസിഡന്റ് ഹുനൈസ് കൂടാളിയും, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് യൂനിറ്റിന് വേണ്ടി സെക്രട്ടറി മുഹമ്മദ് ഷാനിഫും അബുദാബി മാട്ടൂൽ കെഎംസിസി ജനറൽ സെക്രട്ടറി സിഎംവി ഫത്താഹിൽ നിന്നും ഫണ്ടുകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളായ വിവി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്‌റഫ് കെകെ, അഷ്‌റഫ് കെകെ, അഹമ്മദ് പിപികെ, കെഎംസിസി ഭാരവാഹികളായ സലാം അതിർത്തി, സാഹിർ എകെ, ഹംദാൻ, അയ്യുബ് എൻഎംപി, എംഎസ്എഫ് നേതാക്കളായ തസ്‌ലീം അടിപ്പാലം, ഫായിസ് പരിയാരം, നിഹാൽ മുട്ടം, മിൻഹാജ്, ഷാമിൽ, മിർസാദ് ടിഎ സംബന്ധിച്ചു.