ദുബായി: യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്‌ടപരിഹാരം ലഭിച്ചു. ഡെലിവറി ഏജന്‍റായി ജോലിചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയായ ഷിഫിനാണ്(24) നഷ്‌ടപരിഹാരം ലഭിച്ചത്.
2022 മാര്‍ച്ച് 26ന് നടന്ന അപകടത്തിലാണ് ഷിഫിന് ഗുരുതരമായി പരിക്കേറ്റത്. ബഖാലയില്‍ നിന്നും ബെെക്കില്‍ സാധനങ്ങളുമായി പോകുമ്ബോള്‍ കാര്‍ ഇടിക്കുകയായിരുന്നു.
ഒന്നര വര്‍ഷത്തോളം വെന്‍റിലേറ്ററില്‍ ആയിരുന്നു. വിവിധ ഘട്ടങ്ങളിലായി നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് നഷ്‌ടപരിഹാരം ലഭിച്ചത്. ഇന്‍ഷൂറന്‍സ് കമ്ബനിയാണ് നഷ്‌ടപരിഹാരം നല്‍കേണ്ടത്.
ഷാര്‍ജ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്‌സ് ആണ് ഷിഫിനായി നിയമപോരാട്ടം നടത്തിയത്