അസമിലെ ബർപേട്ട ജില്ലയില്‍ നിന്നുള്ള 28 പേരെ ഗോള്‍പാര തടങ്കല്‍ കേന്ദ്രത്തില്‍ തടവിലാക്കിയ അസം സർക്കാറിന്റെ നടപടിയുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ നിർദേശ പ്രകാരം അഡ്വ.ഇല്യാസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള അസം ലോയേഴ്സ് ഫോറം നേതാക്കള്‍ ജയില്‍ സന്ദർശിച്ചു.
ലോയേഴ്സ് ഫോറം പ്രസിഡണ്ട് ഇല്യാസ് അഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി മുഹമ്മദ് തൗഫീഖ് ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലാണ് ഡിറ്റൻഷൻ സെന്ററില്‍ സന്ദർശിച്ചതെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി അറിയിച്ചു.
ഇതിനകം കുറച്ച് കുടുംബങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും, സാമ്ബത്തിക പ്രയാസം കൊണ്ടും നടപടിക്രമങ്ങളുടെ അറിവില്ലായ്മ കൊണ്ടും മറ്റും കോടതിയില്‍ എത്താൻ കഴിയാത്ത നിരവധി പേർ നിസ്സഹായരാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു.
ഈ വിഷയം വിശദമായി പരിശോധിച്ച് തുടർ നടപടികള്‍ സ്വീകരിക്കുന്നതിനായി അഡ്വ. ഇല്ല്യാസിനെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. നമ്മുടെ നിർദേശപ്രകാരം ഇവരുടെ വിശദാംശങ്ങളും രേഖകളും ശേഖരിക്കുകയും അവർക്ക് നിയമസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അസം വിഷയം എത്രയും വേഗം സുപ്രീം കോടതി മുമ്ബാകെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ക്യാമ്ബുകളില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ നമ്മളുടെ പ്രതിനിധികള്‍ വശം രേഖകള്‍ കൈമാറുന്ന മുറക്ക് നമ്മള് അടുത്ത ഘട്ടത്തിലേക്ക് കടക്കും.- അദ്ദേഹം പറഞ്ഞു.
തലമുറകളായി രാജ്യത്ത് താമസിച്ചുവരുന്ന, സാങ്കേതിക കാരണങ്ങളാല്‍ പിറന്ന മണ്ണിലെ പൗരത്വം നിഷേധിക്കപ്പെട്ട ഈ കുടുംബങ്ങള്‍ക്ക് ആവശ്യമായ സാമ്ബത്തികവും നിയമപരവുമായ സഹായങ്ങള്‍ ഉറപ്പാക്കി ഹിമന്ത ബിസ്വ ശർമയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ഭരണഘടനാവിരുദ്ധവും മുസ്ലിം വിരുദ്ധവുമായ വേട്ടയാടലിനെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു