വയനാട്: മുണ്ടക്കൈ ദുരന്തത്തില്‍ കുടുംബത്തെ മുഴുവൻ നഷ്ടമായ ശ്രുതി പുതുജീവൻ നല്കി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പ്രതിശ്രുത വരൻ ജെൻസണ് മരണത്തിന് കീഴടങ്ങി.
അമ്ബലവയല്‍ സ്വദേശിയായ ജെൻസണ് ഇന്നലെ വൈകിട്ട് കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ ഉണ്ടായ അപകടത്തിലാല് പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.
സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. എന്നാല്‍ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ജെൻസന്റെ മൂക്കില്‍ നിന്നും തലയോട്ടിയുടെ പുറത്തും അകത്തുമായി രക്തസ്രാവം ഉണ്ടായിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. സാധ്യമായ എല്ലാ ചികിത്സകളും നല്‍കിയെങ്കിലും ഇന്ന് വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.