മലപ്പുറം: ഡാൻസാഫ് സംഘവും മയക്കുമരുന്ന് കടത്തുകാരും തമ്മിലുള്ള ഇടപാടിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ മീഡിയവണിന്.
മാരക മയക്കുമരുന്നുകള്‍ വാങ്ങാൻ മലപ്പുറത്തെ ഡാൻസാഫ് സംഘം ഇടപാടുകാരോട് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്തുവിട്ടു. മയക്കുമരുന്ന് സംഘത്തിന് പൊലീസ് വാഹനത്തിന്റെ ബോർഡ് നല്‍കിയെന്നും സംഭാഷണത്തിലുണ്ട്.
ബംഗളൂരുവില്‍ പോയി വാങ്ങുമ്ബോള്‍ നൂറു ഗ്രാമുമായി വരാനാണ് ഡാൻസാഫ് സംഘം ആവശ്യപ്പെടുന്നത്. 40-50 ഗ്രാം കിട്ടിയാല്‍ പോരേ എന്നു ചോദിക്കുമ്ബോള്‍ നൂറു മയക്കുമരുന്ന് വയനാട്ട് എത്തിച്ചുതരാനും നിർദേശിക്കുന്നുണ്ട്.
മയക്കുമരുന്ന് വാങ്ങുന്നതിനായി ലഹരി സംഘത്തെ കൂട്ടുപിടിക്കുക മാത്രമല്ല, അവരുടെ വാഹനത്തില്‍ വെക്കാൻ പൊലീസിന്റെ ഔദോഗിക ബോർഡും നല്കി. ലഹരി സംഘവും ഡാൻസാഫും ഒന്നിച്ച് കോവിഡ് കാലത്ത് ഉള്‍പ്പെടെ കേരളത്തിന് പുറത്തേക്ക് യാത്രകള്‍ നടത്തി. കോവിഡ് ബാധിച്ച ഉദ്യോഗസ്ഥനെ നലഹരിക്കേസ് പ്രതി ഫോണില്‍ വിളിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നിരിക്കുകയാണ്.
പൊലീസിങ്ങിന്റെ മറവില്‍ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയതിന്റെ നിരവധി തെളിവുകള്‍ ശബ്ദരേഖയിലുണ്ട്. നിരപരാധികളെ ഡാൻസാഫ് മയക്കുമരുന്ന് കേസില്‍ കുടുക്കുന്നതായ നിരവധി പരാതികളാണ് മലപ്പുറത്തുള്ളത്. മയക്കുമരുന്ന് വാങ്ങുന്നതുള്‍പ്പെടെ പുറത്തുവരുന്ന ഡാൻസാഫിന്റെ പ്രവർത്തനങ്ങളുടെ വിവരങ്ങള്‍ ഈ ആരോപണം ശക്തിപ്പെടുത്തുകയാണ്.