By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: സ്വിഫ്റ്റിന്റെ കച്ചോടം പൂട്ടിക്കും! ഹാച്ച്ബാക്കിന്റെ വിലയുള്ള എസ്‌യുവി പുറത്തിറക്കാൻ തീയതി കുറിച്ച് നിസാൻ
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Entertainment > സ്വിഫ്റ്റിന്റെ കച്ചോടം പൂട്ടിക്കും! ഹാച്ച്ബാക്കിന്റെ വിലയുള്ള എസ്‌യുവി പുറത്തിറക്കാൻ തീയതി കുറിച്ച് നിസാൻ
Entertainment

സ്വിഫ്റ്റിന്റെ കച്ചോടം പൂട്ടിക്കും! ഹാച്ച്ബാക്കിന്റെ വിലയുള്ള എസ്‌യുവി പുറത്തിറക്കാൻ തീയതി കുറിച്ച് നിസാൻ

MattulLive
Last updated: September 13, 2024 5:36 pm
MattulLive
3 Min Read
SHARE

ഇന്ത്യയിൽ കൂടുതൽ ശക്തിയാർജിക്കാനുള്ള പടപ്പുറപ്പാടിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ (Nissan). മാഗ്നൈറ്റ് (Magnite) എന്ന കുഞ്ഞൻ എസ്‌യുവി അവതരിപ്പിച്ച് ഏതാണ്ട് നാല് കൊല്ലം പൂർത്തിയാവുന്ന വേളയിൽ പുത്തൻ X-ട്രെയിൽ (X-trail) രാജ്യത്തിന് സമ്മാനിച്ചാണ് തങ്ങളുടെ പദ്ധതികളെ കുറിച്ചുള്ള സൂചനകൾ കമ്പനി പുറത്തുവിടുന്നത്. ഇത് വെറും ടീസറാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ആഭ്യന്തര വിപണയിൽ പുതിയൊരു സ്പോർട് യൂട്ടിലിറ്റി വാഹനം കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിസാൻ. ആളുകയറാതിരുന്ന നിസാന്റെ ഷോറൂമുകളുടെ രക്ഷകനായി അവതരിച്ച മാഗ്നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കും ആ മോഡൽ.

ഈ വരവ് ആളുകളെല്ലാം നേരത്തെ പ്രതീക്ഷിച്ചിരുന്നതായിരുന്നുവെങ്കിലും തീയതി പുറത്തുവിട്ടാണ് കമ്പനി ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 2024 ഒക്ടോബർ നാലിന് അരങ്ങേറ്റം കുറിക്കും. വരാനിരിക്കുന്ന ഉത്സവ സീസണിൽ കച്ചോടം പൊടിപൊടിക്കാനുള്ള ജാപ്പനീസ് ബ്രാൻഡിന്റെ നീക്കമാണിത്. മുഖംമിനുക്കിയെത്തുന്ന കോംപാക്‌ട് എസ്‌യുവിയിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നതെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല

എന്നിരുന്നാലും മെക്കാനിക്കലായോ എഞ്ചിനിലോ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പകരം പുതിയ രൂപത്തിലേക്ക് മാറുന്നതിനോടൊപ്പം കിടിലൻ ഫീച്ചറുകളുടെ വരവിനും സാക്ഷ്യംവഹിക്കാനായേക്കും. എക്സ്റ്റീരിയറിൽ പലർക്കും താത്പര്യമില്ലാതിരുന്ന ഡാറ്റസൻ സ്റ്റൈൽ ഗ്രിൽ പൊളിച്ചെഴുതുമോയെന്നാണ് പലർക്കും അറിയേണ്ടത്. മുന്നിലും പിന്നിലും പുതിയ ബമ്പർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

അതോടൊപ്പം നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഗ്രില്ലും ഹെഡ്‌ലൈറ്റും പുതിയതായിരിക്കും. ഇതിനുപുറമെ വശങ്ങളിൽ പുതിയ അലോയ് വീലുകളും വീൽ കവറുകളും ഉൾപ്പെടുത്തിക്കൊണ്ടാവും കമ്പനി ഞെട്ടിക്കാൻ ഇറങ്ങുക. പുതുക്കിയ മോഡൽ ലൈനപ്പിലേക്ക് ജാപ്പനീസ് വാഹന നിർമാതാക്കൾ പുതിയ കളർ ഓപ്ഷനുകളും അവതരിപ്പിച്ചേക്കാം. അങ്ങനെ മൊത്തത്തിൽ ആളാവാനുള്ള ശ്രമങ്ങളാവും മാഗ്നൈറ്റിലേക്ക് കൂട്ടിച്ചേർക്കുകയെന്നാണ് വിശ്വാസം.

അകത്തളത്തിലേക്ക് നോക്കിയാൽ നിലവിലെ മോഡലിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റിയർ എസി വെൻ്റുകൾ, ടിഎഫ്‌ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഒരു ഓട്ടോമാറ്റിക് എസി യൂണിറ്റ്, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, മുന്നിലും പിന്നിലും ആംറെസ്റ്റുകൾ തുടങ്ങിയ സവിശേഷതകളെല്ലാം കുത്തിനിറച്ചിട്ടുണ്ടെങ്കിലും അൽപംകൂടി പരിഷ്ക്കാരിയാവാൻ എന്തായാലും മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ശ്രമിക്കും.

സിംഗിൾ പാൻ ഇലക്ട്രിക് സൺറൂഫ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ എന്നിങ്ങനെയുള്ള കുറച്ച് പുതിയ ഫീച്ചറുകൾ ഇന്റീരിയറിലേക്ക് എത്തുമെന്നാണ് വിശ്വസിക്കുന്നത്. ഡ്രൈവർക്കുള്ള 7 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേയും പരിഷ്ക്കരിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഡാഷ്‌ബോർഡിനായി പുതിയ മെറ്റീരിയലുകളും സീറ്റുകൾക്കായി ഒരു പുതിയ അപ്‌ഹോൾസ്റ്ററിയും നിസാൻ നൽകിയേക്കും.

മുഖംമിനുക്കി സുന്ദരക്കുട്ടപ്പനാവുമെങ്കിലും മുകളിൽ പറഞ്ഞതുപോലെ നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് മെക്കാനിക്കൽ നവീകരണങ്ങളൊന്നും കമ്പനി നൽകില്ല. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ സിലിണ്ടർ പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാവും എസ്‌യുവി വിപണിയിലേക്ക് എത്തുക. ഇതിൽ ആദ്യത്തേത് 71 bhp പവറിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

രണ്ടാമത്തെ ടർബോചാർജ്ഡ് യൂണിറ്റിലേക്ക് വന്നാൽ 100 bhp കരുത്തിൽ 160 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളകായിരിക്കും ഇത്. NA എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായോ 5-സ്പീഡ് എഎംടിയുമായോ ജോടിയാക്കാം. മറുവശത്ത് ടർബോചാർജ്ഡ് എഞ്ചിന് 5-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ലഭിക്കുക. 6 ലക്ഷം രൂപയിൽ തുടങ്ങി 11.27 ലക്ഷം രൂപ വരെയാണ് മാഗ്നൈറ്റിന്റെ നിലവിലെ വില.

മുഖംമിനുക്കിയെത്തുമ്പോൾ വാഹനത്തിന്റെ വിലയിലും ചെറിയ വർധനവുണ്ടായേക്കാം. എങ്കിലും പോക്കറ്റിന് ഇണങ്ങുന്ന വിധത്തിൽ തന്നെയാവും മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിനെ കമ്പനി പണിതിറക്കുയെന്നാണ് വിശ്വാസം. ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ, മാരുതി ഫ്രോങ്ക്സ്, മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, സിട്രൺ C3, റെനോ കൈഗർ, കിയ സോനെറ്റ് തുടങ്ങിയ വമ്പൻമാർക്കെതിരെയാണ് നിസാന്റെ മത്സരം.

You Might Also Like

കുട്ടികളുടെ ലാഞ്ചബോക്സില്‍ തയ്യാറാക്കാം വെജിറ്റബിള്‍ ചപ്പാത്തി റോള്‍സ്

നമ്മുടെ സി.എച്ച്.
(ഭാഗം -1)

മനുഷ്യനെ കാര്‍ന്നു തിന്നുന്ന ദുശ്ശീലങ്ങള്‍-

എൻഫീൽഡിന്റെ കച്ചോടം കുറയാൻ കാരണം മഹീന്ദ്ര തന്നെ! 1.99 ലക്ഷത്തിന് പുത്തൻ ബൈക്കുമായി കമ്പനി

വണ്ടിയുള്ളവർക്ക് പോലുമറിയില്ല! ഡിക്കിയിൽ എങ്ങനെയാണ് സാധനങ്ങൾ കയറ്റേണ്ടതെന്ന് മനസിലാക്കി വെച്ചോ

TAGGED:CAR NEWSCAR REVIEWSentertainment

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ഇനി പൊളിക്കേണ്ട
Next Article കണ്ണൂർ മാലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Entertainment

ആക്‌ടിവയും ആക്‌സസും ഷോറൂമിലിരിക്കും, ക്യൂട്ട് ലുക്കിൽ ഹീറോയുടെ പുത്തൻ ഫാമിലി സ്‌കൂട്ടർ ഇങ്ങെത്തി

MattulLive MattulLive September 9, 2024
Entertainment

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു.

MattulLive MattulLive August 16, 2024
Entertainment

വർദ്ധിച്ചുവരുന്ന സിസേറിയൻ പ്രസവങ്ങള്‍.ഇതില്‍ ഡോക്ടർമാരുടെ പങ്ക് എത്രമാത്രമുണ്ട്?

MattulLive MattulLive August 21, 2024

കുട്ടികൾക്ക് ഈന്തപ്പഴം നൽകാറുണ്ടോ? എങ്കില്‍ ഇതറിഞ്ഞിരിക്കുക

MattulLive MattulLive August 4, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account