മുംബൈ: മഹാരാഷ്ട്രയില്‍ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ ഭാര്യയുള്‍പ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.
സെപ്റ്റംബർ ആദ്യ ആഴ്ച നടന്ന സംഭവത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബാണ് കേസെടുത്തത്. ആക്രമിക്കപ്പെട്ട ഗോവിന്ദ് ഭഗവാൻ ഭികാനെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
വിവാഹമോചനം നേടിയെങ്കിലും രണ്ട് ആഴ്ചക്ക് മുൻപ് ഇവർ തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു. സെപ്റ്റംബർ അഞ്ചിന് ഭാര്യാ സഹോദരി വിളിക്കുകയും യുവതി അവരുടെ വീട്ടില്‍ ഉണ്ടെന്നും ഉടൻ എത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. വന്നില്ലെങ്കില്‍ ഭാര്യ വിഷം കഴിക്കുമെന്നും സഹോദരി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാര്യാസഹോദരിയുടെ വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുള്‍പ്പെടെ നാലംഗ സംഘം ഭർത്താവിനെ മർദ്ദിക്കുകയായിരുന്നു. ദേഹത്തേക്ക് മുളകുപൊടിയെറിഞ്ഞ ശേഷം മർദ്ദിക്കുകയും പിന്നാലെ ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്നാണ് ഇവർക്കെതിരായ പരാതി.