മസ്‌കത്ത്: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു. ഒമാനില്‍ മലപ്പുറം സ്വദേശിയ്ക്ക് ദാരുണാന്ത്യം. ഈസ്റ്റ് വെള്ളൂർ സ്വദേശി ജലീല്‍ സഖാഫി (49)യാണ് മസ്‌കത്തിന് സമീപം ബിദ്ബിദില്‍ വെച്ച് അപകടത്തില്‍പ്പെട്ട് മരിച്ചത്.
നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം സമാഇല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: മുഹമ്മദ് കുട്ടി കുന്നക്കാടൻ, മാതാവ്: സഫിയ.