മാതാപിതാക്കളുടെ ഒരു പ്രധാന ടെൻഷനാണ് കുട്ടികള്‍ക്ക് അവരുടെ ആരോഗ്യം സംരക്ഷിക്കാൻ എങ്ങനെയുള്ള ആഹാരങ്ങളാണ് നല്‍കേണ്ടതെന്ന്.
പലർക്കും പേടിയാണ് മാംസാഹാരങ്ങള്‍ കൊടുത്താല്‍ തടി കൂടുമോ അമിതമായ ശരീരഭാരം കൂടുമോ എന്നൊക്കെ. എന്നാല്‍ കുട്ടികളിലെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ മാംസാഹാരം ആവശ്യമാണ്. എന്തൊക്കെ മറ്റ് ആഹാരങ്ങളാണ് നമ്മള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടതെന്ന് നോക്കാം.
കുട്ടികളുടെ ഭക്ഷണത്തില്‍ മുട്ട, മത്സ്യം, ചിക്കൻ തുടങ്ങിയവ ഉള്‍പ്പെടുത്തണം. അവയില്‍ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയില്‍ പ്രധാന പങ്കു വഹിക്കുന്ന ശ്വേതാണുക്കളുടെ എണ്ണവും വളർച്ചയും കൂട്ടുന്നതില്‍ ഇത്തരം മാംസാഹാരങ്ങള്‍ക്ക് പങ്കുണ്ട്. അവയില്‍ ധാരാളം സിങ്ക്, വൈറ്റമിൻ ബി, വൈറ്റമിൻ എ തുടങ്ങിയവയുമുണ്ട്. മാംസാഹാരത്തില്‍ ഹൃദയ സംരക്ഷണം കൂട്ടുന്ന ഒമേഗ-3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്.
ഇലക്കറികള്‍, കാബേജ്, ബ്രൊക്കോളി, ബ്രസല്‍സ്: രക്തം വർധിക്കാനും വൈറ്റമിൻ എ, സി, കെ എന്നിവയും മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം എന്നിവയും വർധിക്കാനും സഹായിക്കുന്നു.
ബറീസ്: ബ്ലൂബറി (ഞാവല്‍ പഴം), ബ്ലാക്ക് ബറി (ഞാറപ്പഴം), സ്ട്രോബറി, റാസ്പ് ബറി, ക്രാൻ ബറി എന്നിവയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു.
ഇവയ്ക്കു പുറമേ ശരിയായ ഉറക്കവും ഊർജസ്വലമായ ജീവിതരീതിയും കൃത്യമായ വാക്സിനേഷനുകളും നമ്മുടെ കുട്ടികളുടെ പ്രതിരോധശേഷി വർധിപ്പിക്കും.