കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്രയില്‍ യുവതിയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്ബ്ര അഞ്ചാംപീടിക ഇല്ലത്തും മീത്തല്‍ കുട്ടികൃഷ്ണന്റെ മകളും മുചുകുന്ന് മനോളി ലിനീഷിന്റെ ഭാര്യയുമായ ഗ്രീഷ്മയെയും (36) മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞിനെയുമാണ് വീടിന് തൊട്ടടുത്ത കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്
നാട്ടുകാരും പേരാമ്ബ്ര അഗ്നിരക്ഷ സേനയും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് മേപ്പയൂര്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.
ഗ്രീഷ്മ കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് സംശയം. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്ബതികള്‍ക്ക് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. പേരാമ്ബ്ര പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.