യമഹയെന്ന് (Yamaha) പേര് കേൾക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്ന രണ്ട് ബൈക്കുകളായിരിക്കും FZ, R15 എന്നിവ. ഇതിൽ ഒന്നിന് പണ്ടത്തെ പ്രതാപം ഇല്ലെങ്കിലും രണ്ടാമൻ ഇന്നും യൂത്തൻമാരുടെ ഇഷ്‌ട മോട്ടോർസൈക്കിളായി അരങ്ങുവാഴുകയാണ്. നാലാംതലമുറ ആവർത്തനത്തിലും ചൂടപ്പം പോലെയാണ് YZF-R15 വിറ്റഴിയുന്നത്. യുവാക്കളുടെ ബേബി സൂപ്പർബൈക്ക് എന്നറിയപ്പെടുന്ന മോഡലിനെ കൃത്യമായ ഇടവേളകളിൽ പരിഷ്ക്കരിക്കുന്നിടത്താണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ വിജയം കൊയ്യുന്നത്. താങ്ങാനാവുന്ന വില, ഉഗ്രൻ പെർഫോമൻസ്, കിടിലൻ മൈലേജ്, ഒടുക്കത്തെ റിഫൈൻമെന്റ് എന്നിവയും എൻട്രി ലെവൽ സ്പോർട്സ് ബൈക്കിന്റെ പ്രത്യേകതകളാണ്.
ഇപ്പോഴിതാ R15M വേരിയന്റിന്റെ പുതിയ മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് യമഹ മോട്ടോർ ഇന്ത്യ. പുതിയ കാർബൺ ഫൈബർ ട്രിം വേരിയൻ്റും പുതിയ ഫീച്ചറുകളും ചേർത്താണ് YZF-R15 V4 സ്പോർട്‌സ് ബൈക്കിനെ കമ്പനി ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്. മെറ്റാലിക് ഗ്രേയിലുള്ള R15M പതിപ്പിന് 1,98,300 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.
അതേസമയം പുതിയ യമഹ YZF-R15 V4 കാർബൺ ഫൈബർ പാറ്റേണിന് 2,08,300 രൂപയാണ് എക്സ്ഷോറൂം വിലയായി പോക്കറ്റിൽ നിന്നും ചെലവഴിക്കേണ്ടത്. R1M-ൻ്റെ കാർബൺ ബോഡി വർക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വാട്ടർ ഡിപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബേബി സൂപ്പർബൈക്കിലെ കാർബൺ ഫൈബർ പാറ്റേൺ പണികഴിപ്പിച്ചിരിക്കുന്നത്. മുൻവശത്തെ കൗൾ, സൈഡ് ഫെയറിംഗ്, പിൻ സൈഡ് പാനലുകളുടെ പാർശ്വഭാഗങ്ങൾ എന്നിവയിൽ ഈ പാറ്റേൺ കാണാം.
കാർബൺ ഫൈബർ പാറ്റേണിന് പുറമേ R15M മോഡലിന് ഓൾ-ബ്ലാക്ക് ഫെൻഡർ, ടാങ്കിൽ പുതിയ ഡീക്കലുകൾ, നീല കളറിൽ തീർത്ത അലോയ് വീലുകൾ, സൈഡ് ഫെയറിംഗ് എന്നിവയും ലഭിക്കുന്നുണ്ട്. 2024 R15M സ്പോർട്സ് മോട്ടോർസൈക്കിളിന് ഇപ്പോൾ ടേൺ-ബൈ-ടേൺ നാവിഗേഷൻ, മ്യൂസിക്, വോളിയം കൺട്രോൾ, ഒരു എൽഇഡി ലൈസൻസ് പ്ലേറ്റ് ലൈറ്റ് തുടങ്ങിയ അധിക ഫീച്ചറുകളും ലഭിക്കുമെന്നാണ് വിവരം.
പുതിയ കാർബൺ ഫൈബർ പാറ്റേൺ വേരിയൻ്റിലും നിലവിലുള്ള മെറ്റാലിക് ഗ്രേ മോഡലിലും ഈ ഫീച്ചറുകൾ ലഭ്യമാണെന്ന് യമഹ പറയുന്നു. ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായുള്ള പ്ലേ സ്റ്റോറിലും iOS ഉപകരണങ്ങൾക്കുള്ള ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമായ വൈ-കണക്ട് ആപ്ലിക്കേഷൻ വഴി ഈ ഫംഗ്‌ഷനുകൾ ഉപയോഗിക്കാനാകും. ഈ മോഡലിന് മെച്ചപ്പെട്ട സ്വിച്ച് ഗിയറും കമ്പനി കൊണ്ടുവന്നിട്ടുണ്ടെന്നതും സ്വാഗതാർഹമായ കാര്യമാണ്.
റോഡ് പ്രസൻസിൽ ആരാണ് കേമൻ?

New 2024 Yamaha R15M Launched With Carbon Fibre Pattern
Don’t Miss: സണ്ണി ലിയോണിയുടെ ഈ ‘ഹോട്ട്’ എസ്‌യുവി വാങ്ങാന്‍ മത്സരിച്ച് മറ്റ് നടിമാര്‍! ചുമ്മാതല്ല, ഇതൊക്കെയാണ് കാരണങ്ങള്‍സണ്ണി ലിയോണിയുടെ ഈ ‘ഹോട്ട്’ എസ്‌യുവി വാങ്ങാന്‍ മത്സരിച്ച് മറ്റ് നടിമാര്‍! ചുമ്മാതല്ല, ഇതൊക്കെയാണ് കാരണങ്ങള്‍
പുതിയ കാർബൺ ഫൈബർ പാറ്റേൺ വേരിയൻ്റിലും നിലവിലുള്ള മെറ്റാലിക് ഗ്രേ മോഡലിലും ഈ ഫീച്ചറുകൾ ലഭ്യമാണെന്ന് യമഹ പറയുന്നു. ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായുള്ള പ്ലേ സ്റ്റോറിലും iOS ഉപകരണങ്ങൾക്കുള്ള ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമായ വൈ-കണക്ട് ആപ്ലിക്കേഷൻ വഴി ഈ ഫംഗ്‌ഷനുകൾ ഉപയോഗിക്കാനാകും. ഈ മോഡലിന് മെച്ചപ്പെട്ട സ്വിച്ച് ഗിയറും കമ്പനി കൊണ്ടുവന്നിട്ടുണ്ടെന്നതും സ്വാഗതാർഹമായ കാര്യമാണ്.
ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, ട്രാക്ക്, സ്ട്രീറ്റ് മോഡ് എന്നിവയും പുതിയ നാലാംതലമുറ ആവർത്തനത്തിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 10,000 ആർപിഎമ്മിൽ 18.3 bhp കരുത്തും 7,500 ആർപിഎമ്മിൽ 14.2 Nm ടോർക്കും നൽകുന്ന 155 സിസി ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് R15M മോട്ടോർസൈക്കിളിന്റെ ഹൃദയം. ആർപിഎം ശ്രേണിയിലുടനീളം പവർ ഡെലിവറി ഒപ്റ്റിമൈസ് ചെയ്യുന്നതിന് യമഹയുടെ വേരിയബിൾ വാൽവ് ആക്ച്വേഷൻ (VVA) സംവിധാനവും ബൈക്കിൽ അവതരിപ്പിക്കുന്നുണ്ട്
ആറ് സ്പീഡ് ഗിയർബോക്‌സുമായി വരുന്ന ബൈക്കിൽ ക്വിക്ക് ഷിഫ്റ്ററും സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയിട്ടുണ്ട്. വീൽ സ്പിൻ കുറയ്ക്കുന്നതിനുള്ള ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ക്ലച്ച്‌ലെസ് അപ്‌ഷിഫ്റ്റുകൾക്കുള്ള ക്വിക്ക് ഷിഫ്റ്റർ, ഡൗൺഷിഫ്റ്റ് സമയത്ത് അമിതമായ എഞ്ചിൻ ബ്രേക്കിംഗ് തടയാൻ അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് എന്നിവയെല്ലാം യമഹയുടെ ബേബി സ്പോർട്സ് ബൈക്കിനെ കിടിലമാക്കുന്ന സംഗതികളാണ്.
മറ്റ് മെക്കാനിക്കൽ വിശേഷങ്ങളിലേക്ക് നോക്കിയാൽ ബൈക്കിന്റെ സസ്‌പെൻഷനായി മുൻവശത്ത് ഗോൾഡൻ നിറത്തിലുള്ള USD ഫോർക്കുകളാണ് യമഹ അവതരിപ്പിക്കുന്നത്. ഇത് ഹാൻഡ്‌ലിംഗ് മെച്ചപ്പെടുത്തുക മാത്രമല്ല R15 V4 പതിപ്പിന്റെ ആകർഷണം വർധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റാണ് ഇടംപിടിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് വശത്തും ഡിസ്ക് ബ്രേക്കുകളാണ് വരുന്നത്. സ്റ്റാൻഡേർഡായി ഡ്യുവൽ ചാനൽ എബിഎസും നൽകിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.