By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് തിരിച്ചടി; പള്‍സര്‍ സുനിക്ക് ജാമ്യം
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് തിരിച്ചടി; പള്‍സര്‍ സുനിക്ക് ജാമ്യം
Kerala

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് തിരിച്ചടി; പള്‍സര്‍ സുനിക്ക് ജാമ്യം

MattulLive
Last updated: September 17, 2024 6:01 am
MattulLive
1 Min Read
SHARE

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതിയായ പള്‍സർ സുനിക്ക് ജാമ്യം നല്‍കി സുപ്രീംകോടതി. പള്‍സർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു.

കേസില്‍ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിൻറെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പള്‍സർ സുനി കോടതിയില്‍ വാദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാല്‍ ജാമ്യം നല്‍കുകയാണെന്ന് വ്യക്തമാക്കിയ കോടതി ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതി ജാമ്യം നല്‍കണമെന്നും ഉത്തരവിട്ടു. എന്നാല്‍ ജാമ്യം നല്‍കിയതിനെ സംസ്ഥാനം ശക്തമായി എതിർത്തു.

നേരത്തെ, പള്‍സർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ആവർത്തിച്ച്‌ ജാമ്യാപേക്ഷ നല്‍കിയതിന് ആയിരുന്നു സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്തത്. ആവർത്തിച്ച്‌ ജാമ്യാപേക്ഷ നല്‍കിയതിന് 25000 രൂപ ആയിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്.

അതേസമയം, ആരോഗ്യപരമായ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സുനി നല്‍കിയ ജാമ്യാപേക്ഷ സെപ്റ്റംബറില്‍ പരിഗണിക്കാം എന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ സുനി ഹാജരാക്കിയ മെഡിക്കല്‍ സർട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷം ഓഗസ്റ്റ് 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ സുനി ഹർജി സമർപ്പിച്ചത്. നേരത്തെ സുനി നല്‍കിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരും വാദിച്ചു.

2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ടത്. നടൻ ദിലീപിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി. പ്രതിയായ ദിലീപിന് അടക്കം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പള്‍സർ സുനിക്കായി മുതിർന്ന അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് എന്നിവരും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ, സ്റ്റാൻഡിംഗ് കൗണ്‍സല്‍ നിഷേ രാജൻ ഷൊങ്കർ എന്നിവരും ഹാജരായി.

You Might Also Like

മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

തിരുവനന്തപുരത്ത് കേന്ദ്രീയ വിദ്യാലയത്തിലെ 3 പെണ്‍കുട്ടികളെ കാണാനില്ല

എം എസ് എഫ് നേതാവിനെ ഹെല്‍മെറ്റും വടിയും ഉപയോഗിച്ച്‌ മര്‍ദിച്ചെന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു

വർദ്ധിച്ചുവരുന്ന സിസേറിയൻ പ്രസവങ്ങള്‍.ഇതില്‍ ഡോക്ടർമാരുടെ പങ്ക് എത്രമാത്രമുണ്ട്?

വിസ്‌കി കലര്‍ത്തിയ ഐസ്‌ക്രീം വില്‍പ്പന: പാര്‍ലര്‍ ഉടമകള്‍ അറസ്റ്റില്‍, 11.50 കിലോഗ്രാം ഐസ്ക്രീം പിടിച്ചെടുത്തു

TAGGED:Breaking Newskeralalatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article കൊയിലാണ്ടിയില്‍ മദ്യപസംഘത്തിന്‍റെ ആക്രമണം; എസ്.ഐക്ക് പരുക്ക്
Next Article ശ്രീക്കുട്ടിയുടെ ജീവിതം വഴിവിട്ട ബന്ധങ്ങളും ലഹരി ഉപയോഗവും നിറഞ്ഞത്;നെയ്യാറ്റിൻകര സ്വദേശിനിയുടെ ജീവിതം ഇങ്ങനെ.

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

കളവിന്റെ കാഫിർ ഇനി ആവർത്തിക്കരുത്’; സി.പി.എമ്മിനെതിരെ എസ്.കെ.എസ്.എസ്.എഫ്

MattulLive MattulLive August 16, 2024
Kerala

എംഡിഎംഎ കടത്ത്‌: ഹൈദരാബാദിൽ മയക്കുമരുന്നു നിർമാണശാല; കണ്ടെത്തിയത്‌ കേരള പൊലീസ്‌

MattulLive MattulLive August 28, 2024

ദുരിതാശ്വാസനിധിയില്‍ നിന്നും 81 കോടി രൂപ കെഎസ്‌എഇയ്ക്ക് ലാപ് ടോപ് വാങ്ങാൻ കൊടുത്തതായി കാണുന്നു; കണക്കുകളുമായി അഖില്‍ മാരാര്‍

MattulLive MattulLive August 5, 2024
Kerala

പൊതുവേദിയില്‍ ലീഗ് നേതാവിന് കല്ലേറ്, അന്വേഷണം

MattulLive MattulLive September 6, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account