നെയ്യാറ്റിൻകര: തിരുവോണ ദിനത്തില്‍ മൈനാഗപ്പള്ളി സ്വദേശിനിയെ മദ്യലഹരിയില്‍ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടർ ശ്രീക്കുട്ടിയേയും സുഹൃത്ത് അജ്മലിനെയും ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു
വഴിവിട്ട ബന്ധങ്ങളും ലഹരി ഉപയോഗവും നിറഞ്ഞതാണ് അറസ്റ്റിലായ ഡോ. ശ്രീക്കുട്ടിയുടെ ജീവിതമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ യുവതി ഉപയോഗിക്കാറുണ്ടെന്ന വിവരവും പുറത്തുവന്നു.
നെയ്യാറ്റിൻകര തൊഴുക്കലിലാണ് ശ്രീക്കുട്ടിയുടെ വീട്. പിതാവ് നെയ്യാറ്റിൻകര വഴുതുർ സ്വദേശി ഷാജിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ശ്രീക്കുട്ടിയുടെ അമ്മ സുരഭി. ഷാജി രണ്ടാമത് വിവാഹം കഴിച്ചതാണ് സുരഭിയെ. തൊഴുക്കലിലെ വീട്ടില്‍ ഇപ്പോള്‍ സുരഭിയുടെ നേതൃത്വത്തില്‍ ദുർമന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണ്.
ചെറുപ്പം മുതലേ തന്നെ ശ്രീക്കുട്ടിയെ ജീവിതം അത്ര വെടിപ്പായിരുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പതിനെട്ടാം വയസ്സില്‍ വീട്ടിലെ ഡ്രൈവർക്കൊപ്പം ശ്രീക്കുട്ടി ഒളിച്ചോടിയിരുന്നു. പിതാവ് ഷാജിയുടെ ശരവണ മൊബൈല്‍സ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാർ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി ഒളിച്ചോടി ചെന്നൈയിലേക്ക് പോയത്. അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി. തുടർന്ന് കോയമ്ബത്തൂരില്‍ പോയി എം.ബി.ബി.എസ് പഠിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും മുന്നോട്ടുള്ളത് നേർവഴിയായിരുന്നില്ല.
മുൻകാല സൗഹൃദങ്ങളും നല്ലതായിരുന്നില്ല. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും അതും വേർപിരിഞ്ഞു. ഒരുവർഷം മുമ്ബാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറായത്. അവിടെ റെയില്‍വേസ്റ്റേഷനു സമീപം വാടകവീട്ടില്‍ താമസമാക്കി. ആശുപത്രിയില്‍ വച്ച് അജ്മലിനെ പരിചയപ്പെട്ടു. ഇരുവരും മറ്റു സുഹൃത്തുക്കളും ശ്രീക്കുട്ടിയുടെ വാടക വീട്ടില്‍ ഒത്തുകൂടി. മദ്യസത്കാരവും മറ്റു ലഹരിഭോഗങ്ങളും പതിവാക്കി. എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിക്ക് ശ്രീക്കുട്ടി അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്.
തിരുവോണ ദിനത്തിലാണ് ശ്രീക്കുട്ടിയുടെ പുരുഷ സുഹൃത്ത് അജ്മല്‍ മദ്യലഹരിയില്‍ കാർ ശരീരത്തിലൂടെ കയറ്റിയിറക്ക് മൈനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയത്. കാറില്‍ ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു.
അതേസമയം, വാഹനം മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കിയെന്ന ദൃക്സാക്ഷികളുടെ മൊഴിയും പുറത്തുവന്നു. കുഞ്ഞുമോളെ ഇടിച്ച ശേഷം അമിത വേഗതയില്‍ കാർ മറ്റൊരു വാഹനത്തെ ഇടിക്കുന്നതിൻറ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് മാത്രമല്ല, സ്വയരക്ഷയ്ക്ക് റോഡില്‍ വീണ വീട്ടമ്മുടെ ശരീരത്തിലൂടെ കാർ കയറ്റിയാണ് പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും ചീറിപാഞ്ഞുപോയത്.
മുന്നോട്ട് നീങ്ങവെ മറ്റൊരു വാഹനവും ഇടിച്ചിട്ടു. കാറിലുണ്ടായിരുന്ന രണ്ടുപേരും മദ്യലഹരിയിലായിരുന്നു. അമിത വേഗതയിലായിരുന്നു യാത്ര. ഇതിനിടെയാണ് സ്കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന കുഞ്ഞിമോളെയും ഫൗസിയയെയും ഇന്നലെ വൈകിട്ട് ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോണറ്റില്‍ തട്ടിത്തെറിച്ച് കാറിനടിയിലേക്ക് കുഞ്ഞുമോള്‍ വീണു. കാറ് മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം കേണ് പറഞ്ഞിട്ടും കേട്ടില്ല. അപകടസ്ഥലത്തുനിന്ന് കാർ ഓടിച്ചുപോകാൻ നിർബന്ധിച്ചത് ഡോക്ടറായ ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.
അപകടമുണ്ടാകുന്നതിന് മുമ്ബ് ഒരു സുഹൃത്തിൻറെ വീട്ടില്‍നിന്നും മദ്യപിച്ചാണ് അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും വന്നത്. കാറില്‍ മറ്റൊരു സുഹൃത്തും ഇവർക്കൊപ്പം ഉണ്ടായിരുന്നെങ്കിലും അപകടത്തിന് മുമ്ബ് ഇറങ്ങിയിരുന്നു. മദ്യലഹരിയില്‍ പോകുന്ന വഴിയിലെല്ലാം അപകടകരമായ രീതിയിലാണ് അജ്മല്‍ കാർ ഓടിച്ചത്. പലരെയും ഇടിച്ച് തെറിപ്പിച്ചു. ഒരു യുവാവിന് ഗുരുതര പരിക്കുണ്ട്.
ഏഴ് കിലോമീറ്റർ അപ്പുറം ഒരു മതിലില്‍ ഇടിച്ചാണ് കാറ് നിന്നത്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടർ ശ്രീക്കുട്ടിയെ നാട്ടുകാർ പൊലീസിന് കൈമാറുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. മൂന്ന് മാസം മുൻപ് സ്വകാര്യ ആശുപത്രി ഓപിയില്‍ നിന്ന് തുടങ്ങിയ പരിചയമാണ് ഡോക്ടറുമായുള്ളത്. സംഭവത്തെ തുടർന്ന് ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി പുറത്താക്കി.
കോയമ്ബത്തൂരില്‍നിന്ന് മെഡിക്കല്‍ പഠനം പൂർത്തിയാക്കിയ നെയ്യാറ്റിൻകര സ്വദേശിനിയായ ഡോ.ശ്രീക്കുട്ടി, വിവാഹമോചിതയാണ്. അടുത്തിടെയാണു കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. ഇവിടെ വച്ചാണ് അജ്മലിനെ പരിചയപ്പെട്ടത്. പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസല്‍ക്കാരം നടക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്ബോഴായിരുന്നു അപകടം. അപകടമുണ്ടായ സമയത്ത് അജ്മല്‍ ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലും ഇരുന്നതായാണ് സൂചന. ശ്രീക്കുട്ടിയ്ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തി. കേസിലെ രണ്ടാം പ്രതിയാണിവർ. കേസെടുത്തതിന് പിന്നാലെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതർ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
കാർ ഓടിച്ചിരുന്ന അജ്മല്‍ കരുനാഗപ്പള്ളി വെളുത്തമണല്‍ ഇടക്കുളങ്ങര സ്വദേശിയാണ്. ഇയാളെ ശൂരനാട് പതാരത്തെ ബന്ധുവീട്ടില്‍നിന്നാണ് പുലർച്ചെ അറസ്റ്റ് ചെയ്തത്. ചന്ദനമോഷണം അടക്കം എട്ട് കേസില്‍ പ്രതിയാണ് അജ്മല്‍. പല ക്രിമിനല്‍ കേസുകളിലും പ്രതിയായിരുന്ന ഇയാള്‍ ഈ കേസുകളിലെല്ലാം ജാമ്യത്തിലായിരുന്നു. മനഃപൂർവമായ നരഹത്യ ഉള്‍പ്പെടെ ഗുരുതര വകുപ്പുകളാണ് ഈ കേസില്‍ അജ്മലിനെതിരെ ചുമത്തിയിരിക്കുന്നത്