കോഴിക്കോട്: വടകരയില്‍ റോഡരികില്‍ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ വടകര പുതിയ ബസ് സ്റ്റാന്‍റിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് ഭിക്ഷയെടുത്തിരുന്ന വ്യക്തിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. കഴുത്തില്‍ തുണി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.
വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്