വയനാട് | പ്രിയരേ ഇന്ന് നമ്മോട് ആ കുടുംബം ആവശ്യപ്പെട്ടത് പ്രകാരം നമ്മൾ ആ ദൗത്യം പൂർത്തീകരിച്ചു.
ചൂരൽമലയിലെ ആ മഹാദുരന്തം കഴിഞ്ഞിട്ട് ഇന്നേക്ക് 50 ദിവസം പിന്നിട്ടിരിക്കുന്നു…
എന്റെ അമ്മയുടെ അവസാനത്തെ ആഗ്രഹം നിറവേറ്റിത്തരണേ എന്ന ശ്രുതിയുടെ ആവശ്യം നിറവേറ്റി വൈറ്റ് ഗാർഡ്
അവരുടെ ഭൗതിക ദേഹം പുത്തു മലയിലെ പൊതു സ്മശാനത്തിൽ നിന്നും തിരിച്ചെടുത്ത് അവരുടെ വിശ്വാസപ്രകാരം ദാഹിപ്പിക്കുന്നതിനു വേണ്ടി മേപ്പാടിയിലെത്തിച്ചു വേണ്ടതെല്ലാം ചെയ്തു..
അവസാനം വരെ കൂടെ നിന്ന
വൈറ്റ് ഗാർഡ് ജില്ലാഗ്രുപ്പിലെ ഒരു മെസേജ് കണ്ട് കിലോമീറ്ററുകൾ താണ്ടി തോൽപ്പെട്ടിയിലെ, കോട്ടത്തറയിലെ, വെങ്ങപ്പാള്ളിയിലെ, മുപൈനാട്ടിലെ, മേപ്പടിയിലെ വൈറ്റ് ഗാർഡ് അംഗങ്ങൾ ഉൾപ്പെടെ ഇന്ന് വന്നവർക്ക് ഹൃദയത്തിൽ ചാലിച്ച ഒരായിരം നന്ദി….