തിരുവനന്തപുരം: കേരളം ഭരിക്കുന്ന മാഫിയ സർക്കാറിന് കനത്ത താക്കീതായി മുസ്ലിം യൂത്ത് ലീഗ് ക്ലിഫ് ഹൗസ് മാർച്ച്.
സർക്കാറിന്റെ ജനദ്രോഹ നടപടികള്‍ അക്കമിട്ട് നിരത്തി ചോദ്യം ചെയ്തുകൊണ്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെയും കാലിയായ ഖജനാവിന്റെയും അമരക്കാരനായ കേരള മുഖ്യമന്ത്രിക്കും വയനാട് ദുരന്തത്തെ കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റിയ സർക്കാറിനെതിരെ പ്രതിഷേധത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ക്രിമിനലിസത്തിന്റെ കാക്കിയണിഞ്ഞ പോലീസും അറ്റമില്ലാത്ത അഴിമതിയുടെ വക്താക്കളായി മാറിയ മന്ത്രിസഭയും കേരളത്തെ നാണംകെടുത്തുന്ന സാഹചര്യത്തിലാണ് യൂത്ത് ലീഗ് സമരം കടുപ്പിച്ചത്.
മാർച്ച് മ്യൂസിയത്തിന് സമീപം മാനവീയം റോഡില്‍ നിന്നും ആരംഭിച്ചു. മാർച്ചില്‍ ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളികളായി. ക്ലിഫ് ഹൗസ് മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനില്‍ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രകടനത്തിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. മാർച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുജീബ് കാടേരി സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്റഫലി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്റഫ് എടനീർ, കെ.എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാൻ, ദേശീയ സെക്രട്ടറി പി.പി അൻവർ സാദത്ത്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ്, മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് ബീമാപ്പള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാർ മുഹമ്മദ് സുല്‍ഫി, മുസ്ലിം ലീഗ് കൊല്ലം ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. സുല്‍ഫിക്കർ സലാം പ്രസംഗിച്ചു.
മാർച്ചിന് നേരെ പോലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാൻ കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് ശാഹുല്‍ ഹമീദ്, എം.എസ്.എഫ് തിരുവമ്ബാടി മണ്ഡലം പ്രസിഡൻറ് അർഷിദ് നൂറാൻതോട് എന്നിവർക്ക് സാരമായി പരിക്കേറ്റു. മാർച്ചിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരായ ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, പി.സി നസീര്‍, എം.പി നവാസ്, സി.എച്ച് ഫസല്‍, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, കെ.പി സുബൈര്‍, ഇ.എ.എം അമീൻ, അഡ്വ. വി.പി നാസര്‍, അമീന് ചേനപ്പാടി, മുഹമ്മദ് ഹനീഫ, എ. ജാഫർ ഖാൻ, ഷാഫി കാട്ടില്‍, ഷിബി കാസിം, റെജി തടിക്കാട്, സാജന് ഹിലാല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, ബാവ വിസപ്പടി, ഗുലാം ഹസ്സന് ആലംഗീര്‍, കുരിക്കള്‍ മുനീര്‍, എ.എം അലി അസ്ഗര്‍, എ. സദക്കത്തുള്ള, എ. സിജിത്ത് ഖാന്, റഫീഖ് കൂടത്തായി, കെ.എം ഖലീല്‍ നേതൃത്വം നല്കി.