ഉത്തർപ്രദേശിലെ മീററ്റില്‍ പണി പൂർത്തിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി സ്വിച്ച് ഓണ്‍ ചെയ്തു.
ആദ്യഘട്ടത്തില്‍ പള്ളി, മദ്രസ, തഹ്ഫീളുല്‍ ഖുർആൻ സെന്റർ, പബ്ലിക് സ്കൂള്‍ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്.
ഏബിള്‍ ഗ്രൂപ്പ് സഹായത്തോടെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി റിലീഫ് വിംഗ് നേതൃത്വത്തിലാണ് ജലക്ഷാമം നേരിടുന്ന ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഹൈദരലി തങ്ങള്‍ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. ഹരിയാനയിലെ മേവാത്, ഹതീൻ, ഡല്‍ഹിയിലെ ദില്‍ഷാദ് ഗാർഡൻ, സീമ പുരി എന്നിവിടങ്ങളിലും പണി പൂർത്തിയായി തുറന്നു കൊടുത്തിട്ടുണ്ട്.
മീററ്റില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ, പദ്ധതി കോർഡിനേറ്റർ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ശാക്കിർ, മുസ്‌ലിം ലീഗ് യുപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.മുഹമ്മദ് ഉവൈസ് പ്രസംഗിച്ചു. മീററ്റ് കോർപറേഷൻ കൗണ്‍സിലറും സിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റുമായ റിസ്‌വാൻ അൻസാരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് യുപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈർ സ്വാഗതവും
സിറ്റി യൂത്ത് ലീഗ് പ്രസിഡന്റ് ആഷിഖ് ഇലാഹി നന്ദിയും പറഞ്ഞു.