ചെന്നൈ: ജീവകാരുണ്യ സംഘടനയുടെ പേരില് വീടുകള് തോറും കയറിയിറങ്ങി ബി.ജെ.പിയുടെ അംഗത്വം ചേര്ക്കല്. വ്യാജ വാഗ്ദാനങ്ങള് നല്കി വീട്ടമ്മമാരുടെ ഫോണ് നമ്ബര് വാങ്ങിയാണ് പരിപാടി.
ദീപാവലി സമ്മാനമുണ്ടെന്നും പതിനായിരം രൂപ ലഭിക്കുമെന്നുമൊക്കെ പറഞ്ഞാണ് അവര് ഫോണ് നമ്ബര് വാങ്ങുന്നത്. പിന്നീട് ഒ.ടി.പി വരും അതും പറ#്ഞ് കൊടുക്കും. തുടര്ന്ന് നിങ്ങള് ബി.ജെ.പിയില് അംഗമായിരിക്കുന്നു എന്ന് മെസേജ് വരും.
ബി.ജെ.പിയില് അംഗത്വമെടുത്തു എന്ന് കാണിച്ച് മെസ്സേജുകള് വരാന് തുടങ്ങിയതോടെയാണ് വിവരം പുറത്തായത്. പുതുച്ചേരിയിലെ മുതിയാല്പേട്ടിലാണ് സംഭവം.
ജീവകാരുണ്യ സംഘടനയില് നിന്നുള്ളവരാണെന്ന് പറഞ്ഞാണ് ഒരു സംഘം വീടുകള് തോറും എത്തിയത്. വീട്ടില് വിശേഷാവസരങ്ങളിലും അപകടങ്ങള് സംഭവിച്ചാലും 10,000 രൂപ സഹായം നല്കുമെന്ന് ഇവര് പറഞ്ഞു. ദീപാവലിക്ക് ഇത്തരത്തില് സഹായം നല്കുന്നുണ്ടെന്നും അതിനായി ഫോണ് നമ്ബര് വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വീട്ടമ്മമാര് നമ്ബര് നല്കി.
ഇതിന് പിന്നാലെ ഫോണിലേക്ക് വന്ന ഒ.ടി.പി ഈ സംഘം കൈക്കലാക്കി. ഉടന് തന്നെ ‘നിങ്ങള് ബി.ജെ.പിയില് അംഗമായിരിക്കുന്നു’ എന്ന് ഫോണുകളില് മെസ്സേജ് വന്നെങ്കിലും വീട്ടമ്മമാര് ശ്രദ്ധിച്ചിരുന്നില്ല. ഈ സംഘം ഉടനെ സ്ഥലംവിടുകയും ചെയ്തു. പിന്നീട് മെസ്സേജുകള് പരിശോധിച്ചപ്പോഴാണ് തങ്ങളെ കബളിപ്പിച്ച് ബി.ജെ.പിയുടെ അംഗത്വമെടുപ്പിക്കുകയായിരുന്നെന്ന് ഇവര്ക്ക് മനസ്സിലായത്. തുടര്ന്ന് ഇവര് തങ്ങളുടെ പ്രതിഷേധമറിയിക്കുകയായിരുന്നു. മേഖലയില് നൂറിലേറെ പേരെ ഇത്തരത്തില് അംഗങ്ങളാക്കിയെന്നാണ് റിപ്പോര്ട്ടുകള്.
സമാനമായ രീതിയില് കബളിപ്പിച്ച് ബി.ജെ.പി അംഗത്വമെടുപ്പിച്ച സംഭവം ഗുജറാത്തിലുമുണ്ടായിരുന്നു. ഗുജറാത്തിലെ ഗവ. ആശുപത്രിയില് ചികിത്സ തേടിയെത്തിയ ആളെയാണ് ഫോണിലെ ഒ.ടി.പി വാങ്ങി ബി.ജെ.പി അംഗത്വമെടുപ്പിച്ചത്. ഇത്തരത്തില് അംഗത്വമെടുപ്പിച്ചതിനെ തുടര്ന്നുണ്ടായ വാക്കേറ്റത്തിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വൈറലായിരുന്നു.