സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിന് ഉപയോഗിക്കുന്ന റബ്ബര്‍ പശ ലഹരിവസ്തുവാക്കി മാറ്റി കൗമാരക്കാര്‍
വേങ്ങരയിലാണ് ലഹരിക്ക് അടിമപ്പെട്ട കൗമാരക്കാര്‍ പുതിയരീതി പരീക്ഷിച്ചത്. കൗമാരക്കാര്‍ ഒത്തുകൂടുന്ന ആളൊഴിഞ്ഞ പറമ്ബുകളില്‍ റബ്ബര്‍ പശയുടെ ഒഴിഞ്ഞ ട്യൂബുകള്‍ വ്യാപകമായി കാണപ്പെട്ടതോടെയാണ് പ്രദേശത്തെ ചില യുവാക്കള്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയത്.
വന്‍തോതില്‍ റബ്ബര്‍ പശയുടെ ട്യൂബ് വാങ്ങി അത് പ്ലാസ്റ്റിക് കവറുകളിലേക്ക് ഒഴിച്ചതിനുശേഷം മൂക്കിലൂടെ വലിച്ചു കയറ്റുകയാണ് ചെയ്യുന്നത്. ഇതുമൂലം കുറച്ചുനേരത്തേക്ക് ലഹരി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
വേങ്ങരയിലെ ചില ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ പരിസരത്തുള്ള സ്‌റ്റേഷനറി കടകളില്‍ ഇത്തരം പശകള്‍ സുലഭമായി ലഭിക്കുന്നുമുണ്ട്. ഇത്തരം രാസവസ്തുക്കള്‍ ലഹരിക്കായി ഉപയോഗിക്കുന്നത് തലച്ചോറിനേയും ശ്വസന വ്യവസ്ഥയെയും തന്നെ ബാധിക്കുന്ന വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കും.
ലഹരിയിലേക്ക് ഇത്തരത്തില്‍ ആകൃഷ്ടരാകുന്ന കുട്ടികള്‍ പിന്നീട് കുറച്ചു ദിവസങ്ങളിലെ ഉപയോഗത്തിനു ശേഷം കൂടുതല്‍ ലഹരിക്കായി കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയവയുടെ ഉപയോക്താക്കളായി മാറ്റപ്പെടുകയാണ്