കൊച്ചി: കൊച്ചിയില്‍ അന്തർസംസ്ഥാന ബന്ധങ്ങളുള്ള പെണ്‍വാണിഭ സംഘം അറസ്റ്റില്‍. സംഘത്തെ നിയന്ത്രിച്ചിരുന്ന രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്.
സെറീന എന്ന സ്ത്രീയും കൂട്ടാളികളായ മറ്റൊരു സ്ത്രീയുമാണ് , ശ്യം എന്ന യുവാവുമാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തിച്ച പെണ്‍കുട്ടിയെ സംഘം ഇരുപതിലേറെ പേർക്ക് എത്തിച്ചുനല്‍കിയെന്നാണു റിപ്പോർട്ടുകള്‍.
അന്തർസംസ്ഥാന ബന്ധങ്ങളുള്ള പെണ്‍വാണിഭ സംഘത്തിലുള്‍പ്പെട്ടയാളാണ് സെറീനയെന്ന് പൊലീസ് പറഞ്ഞു. ഇവരാണ് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത് എന്നാണ് കരുതുന്നത്. മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. പിന്നീട് പെണ്‍കുട്ടി സെക്‌സ് റാക്കറ്റിന്റെ പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ ബംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തിക്കുന്നത്. പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റി.