കലഞ്ഞൂർ(പത്തനംതിട്ട): പുനലൂർ-പത്തനംതിട്ട റോഡില്‍ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം.
മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവരാണ് മരിച്ചത്.
വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു സിബിൻ എന്നിവർക്ക് അപകടത്തില്‍ പരിക്കേറ്റു. മകൻ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിവരവേ കൂടല്‍ ഇഞ്ചപ്പാറ ജങ്ഷനില്‍വച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.
ശനിയാഴ്ച ഒരു മണിയോടെയായിരുന്നു അപകടം. വാഹനം ഓടിച്ച വിപിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കുന്നതിനാണ് മാതാപിതാക്കളായ വാസന്തി, സുരേഷ് സഹോദരൻ വിപിൻ, ബന്ധു സിബിൻ എന്നിവർ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയത്.
മടക്കയാത്രയില്‍ കാർ അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു