സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക്. പവന് ഇന്ന് 600 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഉയര്‍ന്ന റെക്കോര്‍ഡിലേക്ക് കുതിച്ചു.
ഇന്ന് 55,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കൂടിയിട്ടുള്ളത്. 6960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
മെയ് മാസത്തില്‍ പവന് 55,120 രൂപയായതോടെ അതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും പവന് 55000 രൂപ കടന്നത്.
എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സ്വര്‍ണവില ഇടിഞ്ഞതോടെ വീണ്ടും 55,000ല്‍ താഴെയെത്തിയിരുന്നു. എന്നാല്‍ ഇന്നലെ ഒറ്റയടിക്കാണ് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55000ന് മുകളില്‍ എത്തിയത്. ഇന്ന് വീണ്ടും 600 രൂപ കൂടി വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിക്കുകയായിരുന്നു