മാട്ടൂൽ | മാട്ടൂൽ പഞ്ചായത്ത് ഒന്നാം വർഡിൽ, വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ‘വെളിച്ചം’ പദ്ധതിയുടെ ഭാഗമായി നടവഴികളിൽ പത്ത് ഇടങ്ങളിലായി സോളാർ വിളക്കുകൾ സ്ഥാപിച്ചു.
അബുദാബി മാട്ടൂൽ കെഎംസിസി യുടെ മുഖ്യ പങ്കാളിത്തത്തോടെയാണ് സോളാർ വിളക്കുകൾ സ്ഥാപിച്ചത്.
മുനീർ സ്കൂൾ സ്റ്റോപ്പിൽ നിന്നും പുഴയോര ഭാഗത്തേക്കുള്ള പൊതു വഴിയിലും, വാടിക്കൽ കടവ് റോഡിൽ നിന്നും മുസക്കാൻ പള്ളിയിലേക്കുള്ള നടവഴിയിലും, പടിഞ്ഞാറ് തക്വവ പള്ളി സമീപത്തുള്ള പ്രധാന വഴിയിലുമാണ് വിളക്കുകൾ സ്ഥാപിക്കുന്നത്.
വാർഡ് നിവാസികളുടെ ദീർഘ നാളത്തെ പ്രധാന ആവശ്യമായിരുന്നു ഇവിടങ്ങളിൽ വിളക്കുകൾ സ്ഥാപിക്കണമെന്നത്.
രാത്രി സമയങ്ങളിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന വഴികളാണ് ഇവയെല്ലാം.
‘വെളിച്ചം’ പദ്ധതിയുടെ ഉത്ഘാടനം മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് നസീർ ബി മാട്ടൂൽ നിർവ്വഹിച്ചു.
വാർഡ് പ്രസിഡന്റ് കെപികെ മഹമൂദ് അദ്ധ്യക്ഷത വഹിച്ചു.
കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വിപികെ അബ്ദുൽ റഹ്മാൻ, മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വിവി കുഞ്ഞി, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെപി അബ്ദുൽ നാസ്സർ, കണ്ണൂർ ജില്ലാ ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ടിപി അബ്ബാസ് ഹാജി, അബുദാബി മാട്ടൂൽ കെഎംസിസി ജനറൽ സെക്രട്ടറി സിഎംവി ഫത്താഹ്, അബുദാബി കെഎംസിസി മുൻ സ്റ്റേറ്റ് സെക്രട്ടറി കെകെ മുഹമ്മദ് അഷ്‌റഫ് ഒന്നാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെകെ അഷ്‌റഫ്, ട്രഷറർ സജ്ജാദ് എബികെ, അബുദാബി മാട്ടൂൽ കെഎംസിസി സെക്രട്ടറി ഹംദാൻ, എസി അബ്ദുൽ റഹ്മാൻ, നൗഷാദ് മന്ന സംസാരിച്ചു.