ഷിരൂരില്‍ ഒരു ലോറിയുടെ എഞ്ചിൻ ഭാഗം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളായി ഈശ്വർ മല്‍പേയും സംഘവും നടത്തിവരുന്ന തെരച്ചിലിന്റെ ഭാഗമായി സ്കൂട്ടറും മരക്കഷ്ണങ്ങളും കണ്ടെത്തിയിരുന്നു.
ഇന്നലെ മുതല്‍ ഡ്രെഡ്ജർ എത്തിച്ച് തെരച്ചില്‍ നടത്തി വരികയാണ്. സാങ്കേതിക വിദഗ്ധരുടെ സഹായം തേടാതെ ഏത് ലോറിയുടെ ലോഹഭാഗമാണെന്ന് കണ്ടെത്താൻ കഴിയില്ല. രാവിലെ മുതല്‍ ഡ്രെഡ്ജറിനൊപ്പം തന്നെ ഡൈവർമാർ തെരച്ചില്‍ നടത്തുകയാണ്.
ഇപ്പോള്‍ എഞ്ചിൻ കണ്ടെത്തിയ അതെ ഭാഗത്ത് നിന്നാണ് ഇന്നലെ മരത്തടികള്‍ കണ്ടെത്തിയത്. കണ്ടെത്തിയ മരത്തടികള്‍ അർജുന്റെ ലോറിയിലുണ്ടായിരുന്ന മരത്തടികള്‍ തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് ഇപ്പോള്‍ എഞ്ചിൻ ഭാഗം പുറത്തെടുത്തത്. എന്നാല്‍ ഇപ്പോള്‍ കിട്ടിയ എഞ്ചിൻ ഭാഗം ഒരു ടാറ്റ ലോറിയുടേതാണെന്നും അർജുന്റെ ലോറിയുടേതല്ലെന്നുമാണ് വ്യക്തമാകുന്നത്.