മനാമ: കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് മനാമയില്‍ നിര്യാതനായി. ഇമ്ബിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ സജീർ തങ്കയത്തില്‍ (37) ആണ് മരിച്ചത്.
അഞ്ചുവർഷമായി ബഹ്റൈനിലുള്ള സജീർ മനാമ സെൻട്രല്‍ മാർക്കറ്റില്‍ ഫ്രൂട്സ് കച്ചവടം നടത്തുകയായിരുന്നു. മനാമ, പാക്കിസ്ഥാൻ പള്ളിക്ക് സമീപം സിരിയാനി ഹോട്ടല്‍ റോഡിലാണ് താമസിച്ചിരുന്നത്. സഹോദരൻ ഷമീറും സെൻട്രല്‍ മാർക്കറ്റില്‍ ഫ്രൂട്സ് കച്ചവടം നടത്തുകയാണ്.
തിങ്കളാഴ്ച രാവിലെ മുറിടിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. ഭാര്യ: ഫസീല. മകൻ: ഒന്നാംക്ലാസ് വിദ്യാർഥി ബാസില്‍. സജീർ അടുത്തമാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. മതേദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി മയ്യത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്നു.