സി.എച്ച്. മുഹമ്മദ് കോയാ സാഹിബിൻ്റെ ഒരു പ്രസംഗമുണ്ട്. “കന്യാകുമാരി മുനമ്പിൽ നിന്നും മുസ്ലിം ലീഗ് എന്ന് വിളിച്ചാൽ ഹിമാലയത്തിൻ മുകളിൽ നിന്നും സിന്ദാബാദ് എന്ന് വിളിക്കുന്ന ഒരു കാലം ഉണ്ടാകുമെന്നാണ് “അതിൻ്റെ സാരാംശം.
ആലങ്കാരികമായ ഒരു പ്രയോഗമാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടിയിൽ നിന്നും ഹരിത പതാക പിടിച്ച് മുസ്ലിംലീഗ് സിന്ദാബാദ് എന്ന് വിളിക്കുകയാണ് ഒരു ചെറുപ്പക്കാരൻ.
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മണ്ഡലം വൈറ്റ് ഗാർഡിൻ്റെ മുൻ ക്യാപ്റ്റനും ഇപ്പോൾ എടയന്നൂർ ശാഖാ മുസ്ലിം യൂത്ത് ലീഗിൻ്റെ പ്രസിഡണ്ടുമായ മുനീബ് എടയന്നൂരാണ് ആ ചെറുപ്പക്കാരൻ.
13 ദിവസത്തെ ട്രക്കിങ്ങിന് ഒടുവിൽ
എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പും, കാലപ്പത്താറും പൂർത്തിയാക്കിയിരിക്കുന്നു, മുനീബ്.
നേപ്പാളിലെ കാഠ്മണ്ഡു എയർപോർട്ടിൽ നിന്നും ലോകത്തിലെ ഏറ്റവും അപകടകരമായ എയർപോർട്ടായ ലുക്ല എയർപോർട്ടിലേക്ക് ആദ്യ ദിവസം എത്തുകയും പിന്നീടുള്ള 13 ദിവസം ഏകദേശം 140 കിലോമീറ്റർ ട്രെക്കിംഗ് ചെയ്താണ് മുനീബ് ലക്ഷ്യത്തിലെത്തിയത്.
അഭിവാദ്യങ്ങൾ 💕 💕
അഡ്വ. അബ്ദുൽ കരീം ചേലേരി
പ്രസിഡണ്ട്