ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അല്‍ബിർ സ്ഥാപനങ്ങളുടെ ബൈത്തുല്‍ -ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അല്‍ബിർ സ്കൂളിലെ വിദ്യാർഥികള്‍.
നാഷണല്‍ ഡേയുടെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകള്‍ സമാഹരിച്ച് തുക കൈമാറിയത്. സ്കൂള്‍ ഹെഡ് ഷഹല ടീച്ചർ ,ഷില്‍ന ടീച്ചർ, റസീന വഫിയ്യ, റഷ്നാ ടീച്ചർ സക്കീയ്യ ടീച്ചർ, ഹസീബ ടീച്ചർ എന്നിവർ പങ്കെടുത്തു.