തളിപ്പറമ്പ് | സോഷ്യല്‍മീഡിയ രംഗത്ത് സജീവ സാന്നിദ്ധ്യമായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വാട്സപ്പ് കൂട്ടായ്മയുടെ സ്നേഹ സമ്മാനമായ് തളിപ്പറമ്പ മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡിന് റെസ്ക്യു ജീപ്പ് കൈമാറ്റവും വയനാട് ദുരന്ത ഭൂമിയില്‍ സേവനമനുഷ്ടിച്ച വൈറ്റ് ഗാര്‍ഡിനുള്ള ആദരവും സംഘടിപ്പിച്ചു.
യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംസ്ഥാന കോ ഓഡിനേറ്റർ ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെ വി അഷ്റഫ് അധ്യക്ഷനായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ എം എസ് എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, അലി മംഗര,ജംഷീർ ആലക്കാട് കെ വി അബൂബക്കർ ഹാജി, കൊടിയിൽ സലീം,പി മുഹമ്മദ് ഇഖ്ബാൽ,കെ വി മുഹമ്മദ് കുഞ്ഞി,ഗാന്ധി സിദ്ധീഖ്,പി പി മുഹമ്മദ് നിസാർ വൈറ്റ് ഗാർഡ് സംസ്ഥാന വൈസ് ക്യാപറ്റൻ സഈദ് പന്നിയൂര്‍, ഇസ്മായില്‍ കുഞ്ഞിപ്പള്ളി വൈറ്റ് ഗാർഡ് മണ്ഡലം കോ ഓർഡിനേറ്റർ ജാഫർ ഓലിയൻ,മുര്‍ഷിദ് വായാട്, ഹനീഫ മദ്രസ, എ.പി.നാസര്‍,റഹീം ഹാജി ജബ്ബാർ ഹാജി,ഷാജു മെട്രൻസ് ,ഷഫീഖ് മെട്രോ തുടങ്ങിയവർ ആശംസകൾ നേർന്നു. അഡ്മിന്മാരായ മജീദ് ഉണ്ടാച്ചി, ജൗഹർ അബ്ദു എന്നിവർ പരിപാടി നിയന്ത്രിച്ചു
ഹൈവേ നാസർ സ്വാഗതവും ആഷിഖ് കുട്ടൻ നന്ദിയും പറഞ്ഞു