മാട്ടൂൽ | തീരദേശ നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ തീരുമാനം മാട്ടൂലിന്റെ വികസന മുന്നേറ്റത്തിന് വഴിതുറക്കും. സിആർഇസെഡ്-3ൽ നിന്ന് സിആർ ഇസെഡ്-2ലേക്ക് മാറുന്ന മാട്ടൂൽ പഞ്ചായത്ത് വലിയ വികസനമാണ് ലക്ഷ്യമിടുന്നത്.
നിയന്ത്രണത്തിലെ ഇളവോട് പൂവണിയുന്നത് പഞ്ചായത്തിലെ ജനങ്ങളുടെ വലിയ സ്വപ്നമാണ്. നിലവിലെ ഭരണസമിതിയും കഴിഞ്ഞ കാല ഭരണസമിതികളും ഇളവുകൾ ലഭിക്കുന്നതിന് വലിയ പരിശ്രമങ്ങ ളാണ് നടത്തിയത്. താൽക്കാലിക നമ്പർ ലഭിച്ച വീടുകൾക്കും സ്ഥിര നമ്പർ ലഭിച്ചിട്ടും മത്സ്യത്തൊഴിലാളി കൾ ഉൾപ്പെടെയുള്ള സാധാരണക്കാർകും തീരദേശത്ത് വീട് നിർമിക്കാൻ തടസങ്ങൾ ഒഴിവായി കിട്ടും. 2011ലെ വിജ്ഞാപന പ്രകാരം മാട്ടൂൽ പഞ്ചായത്തിൽ നിയന്ത്രണ പരിധി മേഖലയായി നിശ്ചയിച്ചത് 200 മീറ്ററാണ്. സിആർഇസെഡ്-3ൽ നിന്ന് സി ആർഇസെഡ്-2 ലേക്ക് മാറുന്നതോടെ നഗര പ്രദേശങ്ങളിൽ ലഭിക്കുന്ന ഇളവുകൾ ലഭിക്കും. 1996ൽ നിലവിലെ കെട്ടിടത്തി ന്റെ അതേ കെട്ടിട ഗണത്തിലോ അല്ലെങ്കിൽ 1996ൽ വിക്ഞാപനം ചെയ്ത് റോഡിന്റെ കരഭാഗത്തേക്കും കടലിൽ നിന്ന് ദൂരം പരിഗണിക്കാതെ തന്നെ നിർമാണ അനുമതി ലഭിക്കും