ഉമ്മുല്‍ഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അല്‍ മുഅല്ല അന്തരിച്ചു. വിയോഗത്തില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അല്‍ മുഅല്ലയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അല്‍ നഹ്യാൻ, യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമി, അബുദാബി ക്രൗണ്‍ പ്രിൻസ് കോർട്ട് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാൻ എന്നിവർ അനുശോചനം അറിയിച്ചു.
ഉമ്മുല്‍ ഖുവൈനിലെ അല്‍ ഇത്തിഹാദ് ഹാളില്‍ നടന്ന മജ്‌ലിസില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, പരേതനായ ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അല്‍ മുഅല്ലയുടെ സഹോദരങ്ങളോടും മക്കളോടും അനുശോചനം അറിയിച്ചു.