By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: യുവാവിനെ കൊലപ്പെടുത്തി ആംബുലൻസില്‍ കയറ്റി വിട്ടു; കണ്ണൂരില്‍ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kannur > യുവാവിനെ കൊലപ്പെടുത്തി ആംബുലൻസില്‍ കയറ്റി വിട്ടു; കണ്ണൂരില്‍ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍
Kannur

യുവാവിനെ കൊലപ്പെടുത്തി ആംബുലൻസില്‍ കയറ്റി വിട്ടു; കണ്ണൂരില്‍ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

MattulLive
Last updated: September 25, 2024 7:54 pm
MattulLive
1 Min Read
SHARE

തൃശൂർ കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസില്‍ കയറ്റി വിട്ട സംഭവത്തില്‍ അഞ്ച് പേർ പിടിയില്‍.

കണ്ണൂരില്‍ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെയാണ് പിടിയിലായിട്ടുള്ളത്. പിടിയിലായ മറ്റുള്ളവർ കൈപ്പമംഗലം സ്വദേശികളാണ്. അതേസമയം കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.

കഴിഞ്ഞ ദിവസമാണ് ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ പ്രതികാരത്തില്‍ കോയമ്ബത്തൂർ സ്വദേശി അരുണിനെ മർദ്ദിച്ച്‌ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കയറ്റി അയച്ച ശേഷം പ്രതികള്‍ മുങ്ങുകയായിരുന്നു. അരുണ്‍, സുഹൃത്ത് ശശാങ്കൻ എന്നിവർ അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടക്കുകയാണെന്ന് പറഞ്ഞാണ് പ്രതികള്‍ തൃശൂരിലെ ആംബുലൻസ് ഡ്രൈവറെ വിളിച്ചുവരുത്തിയത്.

ആംബുലൻസ് എത്തിയപ്പോള്‍ അരുണ്‍ ചോരയില്‍ കുളിച്ച്‌ റോഡില്‍ കിടക്കുകയായിരുന്നു. പരിക്കേറ്റ ശശാങ്കൻ സമീപത്തുള്ള കാറില്‍ ഉണ്ടായിരുന്നു. ശശാങ്കൻ ഉള്‍പ്പെടെ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. അരുണിനെയും ശശാങ്കനെയും ആംബുലൻസില്‍ കയറ്റിവിട്ട ശേഷം പിന്നാലെ എത്താമെന്ന് മൂന്നംഗ സംഘം ഡ്രൈവറോട് പറഞ്ഞു. തുടർന്ന് ആംബുലൻസ് അതിവേഗം ആശുപത്രിയില്‍ എത്തി. എന്നാല്‍ മൂന്നംഗ സംഘം മുങ്ങുകയായിരുന്നു.

അരുണിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് നടന്ന കാര്യങ്ങള്‍ ശശാങ്കൻ വെളിപ്പെടുത്തുന്നത്. ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് കണ്ണൂർ സ്വദേശിയായ സാദിഖില്‍ നിന്ന് താനും അരുണും ചേർന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്ന് ശശാങ്കൻ വെളിപ്പെടുത്തി. ഇറിഡിയം വീട്ടില്‍ വെച്ചാല്‍ അഭിവൃദ്ധി ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാല്‍, തട്ടിപ്പ് മനസിലാക്കിയ സാദിഖും സംഘവും അരുണിനെയും ശശാങ്കനെയും പാലിയേക്കര ടോള്‍ പ്ലാസയിലേയ്ക്ക് വിളിച്ചു വരുത്തി മർദിക്കുകയായിരുന്നുവെന്ന് ശശാങ്കൻ പറഞ്ഞു.

കാറില്‍ സമീപത്തെ എസ്റ്റേറ്റില്‍ എത്തിച്ച്‌ ക്രൂരമായി മർദ്ദിച്ചു. അരുണ്‍ മരിച്ചെന്ന് മനസിലായതോടെ ഇരുവരെയും കൈപ്പമംഗലത്ത് എത്തിച്ച്‌ ആംബുലൻസ് വിളിച്ച്‌ വരുത്തുകയായിരുന്നുവെന്നാണ് ശശാങ്കന്റെ മൊഴി. ശശാങ്കന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ഡോക്ടറുടെ മൊഴിയെടുത്ത ശേഷം അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉള്‍പ്പെടെയുള്ളവരെ വൈകാതെ പിടികൂടാനാകുമെന്നും പൊലീസ് അറിയിച്ചു.

You Might Also Like

പ്രാര്‍ത്ഥനകളും ശ്രമങ്ങളും വിഫലം; ഒടുവില്‍ ശ്രുതിയെ വിട്ട് ജെൻസൻ യാത്രയായി, മരണം ചികിത്സയില്‍ കഴിയവേ

ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.

ഖത്തറിലെ ഹമദ് തുറമുഖത്ത് വൻ കഞ്ചാവ് വേട്ട; 17 കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി

കാസര്‍കോട് നീലേശ്വരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

എൻഫീൽഡിന്റെ കച്ചോടം കുറയാൻ കാരണം മഹീന്ദ്ര തന്നെ! 1.99 ലക്ഷത്തിന് പുത്തൻ ബൈക്കുമായി കമ്പനി

TAGGED:crimekannurlatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ബനാന സോംഗ് ഹിറ്റാക്കിയ അഫ്‌സലും ഇമ ചിമ്മാതെ നോക്കിനിന്ന മൊഞ്ചത്തിയും
Next Article അര്‍ജുന് വേണ്ടി കര്‍ണാടക സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം രാജ്യത്തിന് മാതൃക; കര്‍ണാടകയെ ആക്ഷേപിച്ചവരാണ് കേരള സര്‍ക്കാരെന്ന് കുറ്റപ്പെടുത്തിയും കെ സി വേണുഗോപാല്‍

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ യുവതി മരിച്ചു
Gulf News October 23, 2024
- Advertisement -

You Might also Like

Kannur

ചക്കരക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി പരിഹാരത്തിനെത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

MattulLive MattulLive September 7, 2024
Kannur

സമസ്‌ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ എം അബ്ദുല്ല കുട്ടി ബാഖവി കൊട്ടപ്പൊയില്‍ നിര്യാതനായി

MattulLive MattulLive September 4, 2024
Business

പുതിയ എൻഫീൽഡ് ക്ലാസിക് 350 അവതരിപ്പിച്ചു

MattulLive MattulLive August 13, 2024
Kerala

അടിക്കെടാ..നാട്ടില്‍വെച്ച്‌ കണ്ടുമുട്ടും, ഒരുസംശയവും വേണ്ട, നോക്കിക്കോ; പോലീസിനെ വെല്ലുവിളിച്ച്‌ സുധാകരൻ

MattulLive MattulLive September 5, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account