ഷിരൂർ മണ്ണിടിച്ചിലില്‍ ജീവൻ നഷ്ടമായ അർജുന്റെ കുടുംബത്തിന് സാമ്ബത്തിക സഹായം നല്കുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് എം കെ രാഘവൻ എംപി.
ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഉന്നയിച്ചിരുന്നു. ഒരു മലയാളിയെ കണ്ടെത്താൻ കർണാടക സർക്കാർ നടത്തിയ പരിശ്രമത്തിന് നന്ദി. സന്മനസ്സാണ് കർണാടക സർക്കാർ കാണിച്ചത്. മനുഷ്യസാധ്യമായത് എല്ലാം ഷിരൂരില്‍ ചെയ്തെന്നും എം കെ രാഘവൻ പ്രതികരിച്ചു.